ത്രിപുരയില്‍ പ്രത്യുദ് ദേബ് ബര്മ്മന് വോട്ടു ചോര്‍ത്തും, കോണ്‍ഗ്രസിനും സി.പി.എമ്മിനും വെല്ലുവിളിയാകുമെന്നും പ്രവചനം
ന്യുഡല്‍ഹി: വോട്ടുകള്‍ പെട്ടിയിലായതോടെ ത്രിപുരയിലും നാഗാലാന്‍ഡിലും പ്രവചനങ്ങളുമായി എക്സിറ്റ് പോളുകള്‍. ബി.ജെ.പിക്കൊപ്പം തന്നെ ത്രിപുര തുടരുമെന്നാണ് ഇന്ത്യ ടുഡെ ആക്സിസ് മൈ ഇന്ത്യയുടെയും എക്സിറ്റ് പോള്‍ ഫലം. പ്രത്യുദ് ദേബ് ബര്‍മ്മന്റെ തിപ്രമോദ പാര്‍ട്ടി പ്രധാന സാന്നിധ്യമാകുമെന്നും കോണ്‍ഗ്രസിനും സി.പി.എമ്മിനും വെല്ലുവിളിയായി മാറുമെന്നും ഫലം പ്രവചിക്കുന്നു.
തിപ്രമോദ പാര്‍ട്ടിക്ക് രണ്ടാം സ്ഥാനമാണ് ഫലങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇതിനെ തള്ളിക്കളയുകയാണ് കോണ്‍ഗ്രസും സി.പി.എമ്മും, 36 സീറ്റുകളോ 45സീറ്റ് വരെയോ ത്രിപുരയില്‍ ബിജെപി നേടിയേക്കുമെന്നാണ് പ്രവചനം. സി.പി.എം കോണ്‍ഗ്രസ് സംഖ്യം ആറ് മുതല്‍ 11വരെയും തിപ്രമോദ പാര്‍ട്ടി ഒന്‍പത് മുതല്‍ 16വരെ സീറ്റുകളും നേടിയേക്കുമെന്നുമാണ് പ്രവചനം.
അതേ സമയം നാഗാലന്‍ഡിലും ബി.ജെ.പി അധികാരത്തിലെത്തുമെന്നുമാണ് എക്സിറ്റ് പോളുകള്‍. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് പ്രവചനം.
സിപിഎമ്മിന്റെ വോട്ടുവിഹിതം കുറയുമെന്നാണ് സര്‍വേഫലം. കഴിഞ്ഞ തവണ 16 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ. അത്രയുമുണ്ടാകില്ല. 42ശതമാനം വോട്ടുവിഹിതം നേടിയ സിപിഎമ്മിന് ഇത്തവണ 32 ശതമാനമായി കുറയും. അതേസമയം ഇത്തവണയും കോണ്‍ഗ്രസിന് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ലെന്നാണ് പ്രവചനം. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കുമ്പോഴും സി.പി.എമ്മിന് നിലമെച്ചപ്പെടുത്താനാകുന്നില്ലെന്നുമാണ് സര്‍വേ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."