ഇനി പുതിയ മുഖം: ലോഗോ പുതുക്കി നോക്കിയ
ദീര്‍ഘകാലം മൊബൈല്‍ ഫോണ്‍ വിപണി അടക്കിവാണ നോക്കിയ ഇനി പുതിയ മുഖത്തോടെ. 60 വര്‍ഷത്തെ കമ്പനിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലോഗോയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ബ്രാന്‍ഡ് ഐഡന്റിറ്റി തന്നെ മാറ്റാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് നോക്കിയ ലോഗോ പുതുക്കിയിരിക്കുന്നത്. നോക്കിയ എന്ന വാക്കിലെ അഞ്ച് ഇംഗ്ലീഷ് അക്ഷരങ്ങളും അഞ്ച് വ്യത്യസ്ത രൂപങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പഴയ ലോഗോയില്‍ നീല നിറം മാത്രമാണ് ഉപയോഗിച്ചിരുന്നത്. പുതിയ ലോഗയില്‍ നീല ഉള്‍പ്പെടെ നിരവധി നിറങ്ങള്‍ കമ്പനി ഉപയോഗിച്ചിട്ടുണ്ട്.
നേരത്തെ സ്മാര്‍ട്ട്ഫോണുകളുമായി ബന്ധമുണ്ടായിരുന്ന കമ്പനി മാത്രമായിരുന്നു നോക്കിയ എന്നും ഇപ്പോഴിത് ഒരു ബിസിനസ്സ് ടെക്നോളജി കമ്പനിയാണെന്നും നോക്കിയ ചീഫ് എക്സിക്യൂട്ടീവ് പെക്ക ലന്‍ഡ്മാര്‍ക്ക് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് ആരംഭിക്കുന്നതിന് തലേ ദിവസമാണ് കമ്പനി സുപ്രധാനമായ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ന് മുതല്‍ ബാഴ്സലോണയില്‍ ആരംഭിക്കുന്ന വാര്‍ഷിക മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് മാര്‍ച്ച് 2ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."