ബി.ജെ.പിക്കും എന്‍.ഐ.എക്കുമെതിരെ സുപ്രിം കോടതിയെ സമീപിക്കും: തൃണമൂല്‍ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി
ബി.ജെ.പി നേതാവും എന്‍.ഐ.എ ഉദ്യോഗസ്ഥനും തമ്മില്‍ പാഴ്സല്‍ കൈമാറ്റം ചെയ്തതിന്റെ തെളിവുകളുമായി സുപ്രിം കോടതിയെ സമീപിക്കുമെന്ന് തൃണമൂല്‍ ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി.ബി.ജെ.പിയുടെ നേതാവായ ജിതേന്ദ്ര തിവാരി എന്‍.ഐ.എയിലെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ ധന് റാമ സിങ്ങിനെ അദേഹത്തിന്റെ വസതിയില്‍ പാഴ്സലുമായി സന്ദര്‍ശിച്ചെന്ന് ബാനര്‍ജി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് വിഷയത്തില്‍ സുപ്രിം കോടതിയെ സമീപിക്കാന്‍ അഭിഷേക് ബാനര്‍ജി ഒരുങ്ങുന്നത്.
'ഞങ്ങള്‍ തീര്‍ച്ചയായും സുപ്രീം കോടതിയില്‍ പോകും. ബി.ജെ.പി നേതാവ് എന്‍.ഐ.എ എസ്.പിയുടെ വസതിയിലേക്ക് വെള്ള പാക്കറ്റ് എടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കും' -അഭിഷേക് ബാനര്‍ജി പറഞ്ഞു.ബി.ജെ.പി നേതാവ് ജിതേന്ദ്ര തിവാരി എന്‍.ഐ.എ എസ്.പി ധന് റാം സിങ്ങിന്റെ കൊല്‍ക്കത്തയിലെ വസതിയില്‍ എത്തിയെന്ന് താന്‍ ആരോപിച്ച ശേഷം എന്‍.ഐ.എ നിരവധി ടി.എം.സി നേതാക്കള്‍ക്ക് നോട്ടീസ് അയച്ചതായും അദ്ദേഹം വ്യക്തമാക്കി.
എസ്.പി താമസിക്കുന്ന ഭവന സമുച്ചയത്തില്‍ പ്രവേശിക്കുന്നതിന്റെയും പുറത്തുകടന്നതിന്റെയും റെക്കോര്‍ഡ് സൂക്ഷിക്കുന്ന രജിസ്റ്ററിന്റെ പേജുകള്‍ ടി.എം.സി പരസ്യമാക്കിയിരുന്നു. ബി.ജെ.പി നേതാവും എന്‍.ഐ.എ ഉദ്യോഗസ്ഥനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വലിയ ഗൂഢാലോചന നടന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."