കെ.എസ്.ആര്.ടി.സി ബസില്‍ പീഡനശ്രമം; ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ നടപടി. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദേശം നല്കി.
കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ഡ്രൈവര്‍ ഷാജഹാനെതിരെ ബംഗളൂരു സ്വദേശിയായ പെണ്‍കുട്ടിയാണ് കെഎസ്ആര്‍ടിസി വിജിലന്‍സിന് പരാതി നല്‍കിയത്. പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലാണ് പരാതിക്ക് ആധാരമായ സംഭവം.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് കൃഷ്ണഗിരി ക്ക് സമീപം എത്തിയപ്പോഴാണ് യാത്രക്കാരിക്ക് നേരെ അതിക്രമം ഉണ്ടായത്.
ബസിന്റെ ജനല്‍ പാളി നീക്കാന്‍ കഴിയാതെ വന്നതോടെ പെണ്‍കുട്ടി ഡ്രൈവര്‍ ഷാജഹാന്റെ സഹായം തേടുകയും ഗ്ലാസ് നീക്കാനെന്ന വ്യാജേന അടുത്തെത്തിയ ഷാജഹാന് പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും പെട്ടെന്നുള്ള സംഭവത്തിന്റെ ആഘാതത്തില്‍ പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."