HOME
DETAILS

തെറ്റായ അവകാശ വാദങ്ങളില്‍ പരസ്യം നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു; ഒടുവില്‍ പതഞ്ജലിയെ തള്ളി കേന്ദ്രത്തിന്റെ സത്യവാങ്മൂലം

  
Web Desk
April 10 2024 | 06:04 AM

centre-s-affidavit-against-pathanjali-in-supreme-court-on-allopathic-medicine

ന്യൂഡല്‍ഹി: കോടതി വിമര്‍ശിച്ചതോടെ പരസ്യ വിവാദ കേസില്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ആയുഷ് മന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അലോപ്പതിക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രിംകോടതിയെ കേന്ദ്രം അറിയിച്ചത്. 

കൊവിഡ് പ്രതിരോധം എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ'കൊറോണിലിന്' പരസ്യം നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. ആധുനിക മരുന്നുകളെ പതജ്ഞലി ചോദ്യം ചെയ്തതിനെയും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചു. 

തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പതഞ്ജലി പരസ്യം പ്രചരിപ്പിച്ച കേസില്‍ കേന്ദ്രം സ്വീകരിച്ച നിലപാട് എന്താണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാരിനോടും കോടതി സത്യവാങ്മൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, യോഗാഗുരു ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും നിരുപാധികം മാപ്പുപറഞ്ഞ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇത്തരം തെറ്റുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്നും ഇരുവരും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ ഇന്ന് കോടതി വിധി പറയും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  17 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  17 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  17 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  17 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  17 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  17 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  17 days ago
No Image

'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍

Kerala
  •  17 days ago
No Image

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

Kerala
  •  17 days ago