'സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാനാണ് വന്നത്':ജഹാംഗീര്‍ പൂരിലെ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ബുള്‍ഡോസറുകള്‍ തടഞ്ഞ് ബൃന്ദ കാരാട്ട്
ന്യൂഡല്‍ഹി: അനധികൃമായി നിര്‍മിച്ചതാണെന്നാരോപിച്ച് ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന നടപടിക്കെതിരേ നേരിട്ട് രംഗത്തെത്തി സി.പി.എം നേതാവ് ബൃന്ദ കാരാട്ട്. പൊളിച്ചുനീക്കല്‍ തുടര്‍ന്ന സാഹചര്യത്തില്‍ ബൃന്ദ കാരാട്ട് സ്ഥലത്തെത്തി പൊളിച്ചു നീക്കല്‍ തടഞ്ഞു.
കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ തടയുകയും ചെയ്തു.സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനാണ് താന്‍ ഇവിടെ വന്നതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരുകയെന്ന ഉത്തരവ് സുപ്രീം കോടതി രാവിലെ 10.45ന് പുറപ്പെടുവിച്ചതാണെന്ന് ബൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിന് ശേഷവും വടക്കന്‍ ഡല്‍ഹി മുനിസിപ്പില്‍ കോര്‍പറേഷന്‍ അധികൃതര്‍ വീടുകളും കടകളും തകര്‍ക്കാന്‍ ഉപയോഗിച്ച ജെസിബിയുടെ മുന്നില്‍ കയറി ബൃന്ദാ കാരാട്ട് നിന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.
ജഹാംഗീര്‍പുരിയില്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് നിര്‍ത്തിവെക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെ മറികടന്നാണ് ഇത്തരം ഒരു നീക്കം ബി.ജെ.പി ഭരിക്കുന്ന വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ നടത്തിയിരിക്കുന്നത്. മുസ്‌ലിങ്ങളുടെ വീട് ലക്ഷ്യമിട്ടാണ് പൊളിക്കല്‍ നടക്കുന്നത്.
ഹനുമാന്‍ ജയന്തി റാലിക്കിടെ വര്‍ഗീയ സംഘര്‍ഷം നടന്ന ജഹാംഗീര്‍പുരിയിലെ പള്ളിക്ക് സമീപമുള്ള കെട്ടിടങ്ങളാണ് ബുള്‍ഡോസര്‍ തകര്‍ത്തത്.
'കലാപകാരി'കളുടെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ ആദേഷ് ഗുപ്ത എന്‍.ഡി.എം.സി മേയര്‍ക്ക് അയച്ച കത്തിന് തൊട്ടുപിന്നാലെയാണ് ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകളുമായി കെട്ടിടങ്ങള്‍ പൊളിക്കാനെത്തിയത്. കോടതി ഉത്തരവ് കിട്ടിയില്ലെന്ന് പറഞ്ഞാണ് നടപടി തുടരുന്നത്.നോട്ടീസ് പോലും നല്‍കാതെയാണ് തങ്ങളുടെ കടകളും താമസകേന്ദ്രങ്ങളും പൊളിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു.
https://twitter.com/ANI/status/1516671924805406728
https://twitter.com/ANI/status/1516670051335622659
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."