ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇനി വിവാഹ പ്രായം 16 അല്ല, 18
ഇംഗ്ലണ്ടിലും വെയില്‍സിലും വിവാഹപ്രായം പതിനെട്ടാക്കി ഉയര്‍ത്തി. ഇതുവരെ പതിനാറും പതിനേഴും വയസുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ വിവാഹം അനുവദിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് പതിനെട്ട് വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമവിരുദ്ധമായി കണക്കാക്കും. കേസും നിയമനടപടികളും നേരിടേണ്ടിയും വരും. നേരത്തെ പതിനെട്ട് വയസിന് താഴെയുള്ളവരുടെ വിവാഹം കുറ്റകരമായിരുന്നത് ഇവരെ നിര്‍ബന്ധിത വിവാഹത്തിന് ഇരയാക്കിയെങ്കില്‍ മാത്രമായിരുന്നു.
ദുര്‍ബലരായ കുട്ടികളെ വിവാഹത്തിന് നിര്‍ബന്ധിതരാക്കുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ ഈ മാറ്റങ്ങള്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കും. കുറഞ്ഞ വിവാഹപ്രായം 18 ആക്കി ഉയര്‍ത്താനുള്ള തീരുമാനത്തെ എംപിമാര്‍ പിന്തുണച്ചു. അതേസമയം, സ്‌കോട്ട്‌ലന്‍ഡിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും മാറ്റങ്ങള്‍ ബാധകമല്ല. അവിടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 16 ആയി തുടരും.
വടക്കന്‍ അയര്‍ലണ്ടില്‍ 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വിവാഹം ചെയ്യാന്‍ മാതാപിതാക്കളുടെ സമ്മതം ആവശ്യമാണ്. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡില്‍ ഇത് ബാധകമല്ല.നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മന്ത്രിമാര്‍ വിവാഹത്തിന്റെ കുറഞ്ഞ പ്രായം 18 ആയി ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇന്ത്യയില്‍ 1954ലെ സ്‌പെഷ്യല്‍ മാരേജ് ആക്ടിന്റെ സെക്ഷന്‍ 4 പ്രകാരം വിവാഹ പ്രായം പെണ്‍കുട്ടികള്‍ക്ക് 18 ഉം ആണ്‍ കുട്ടികള്‍ക്ക് 21 മാണ്. 2022 ല്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ഉയര്‍ത്തി നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇത് പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഇന്ത്യ സ്വതന്ത്രമായി ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹ പ്രായത്തില്‍ സര്‍ക്കാര്‍ പ്രായം നിജപ്പെടുത്തിയതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ മതവിഭാഗമായ ഹിന്ദു സമൂഹത്തില്‍ വിവാഹ പ്രായം എന്നൊന്ന് ഉണ്ടായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."