HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടിസ്
backup
April 20 2022 | 11:04 AM
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ആവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരിനാണ് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടിസ് അയച്ചത്.
കേസിലെ രണ്ടാം പ്രതി മാര്ട്ടിന് ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാര്ട്ടിന് ആന്റണി നടിയെ ആക്രമിക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്ന പ്രതിയാണെന്നും സുനി നടിയെ ആക്രമിച്ച പ്രതിയാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബേല എം. ത്രിവേദി ചൂണ്ടിക്കാട്ടി.
ജഡ്ജിമാര്‍ തമ്മില്‍ ആശയവിനിമയം നടത്തിയ ശേഷം സുനിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."