ഐപിഎല്‍; ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ രാജസ്ഥാന്‍, പിടിച്ചു കെട്ടാന്‍ ജിടി
ഐപിഎല്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.ടൂര്‍ണമെന്റില്‍ റോയല്‍സ് മികച്ച ഫോമിലാണ്. കളിച്ച എല്ലാകളികളും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതാണവര്‍.
ബട്ട്‌ലറും സഞ്ജുവും പരാഗും അടങ്ങുന്ന ബാറ്റിങ് നിര മികച്ച ഫോമിലാണ്. മറുവശത്ത് കളിച്ച അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം മാത്രമേ ജിടിയുടെ അക്കൗണ്ടിലുള്ളൂ. പോയിന്റ് പട്ടികയില്‍ പിന്‍തള്ളപ്പെട്ടു പോവാതിരിക്കാന്‍ ഇന്നത്തെ ജയം ജിടിക്ക് അനിവാര്യമാണ്. ബാറ്റിങിനെ പിന്തുണക്കുന്ന പിച്ചാണ് ജയ്പൂരിലേത് അതുകൊണ്ട് തന്നെ താരങ്ങളുടെ ബാറ്റിങ് വിരുന്ന് കൂടിയാവും ഇന്നത്തെ മത്സരം.
ഗുജറാത്ത് ടീം:
ശുഭ്മാന്‍ ഗില്‍(ക്യാപ്റ്റന്‍),മാത്യു വേഡ്,വൃദ്ധിമാന്‍ സാഹ,കെയ്ന്‍ വില്യംസണ്‍,ഡേവിഡ് മില്ലര്‍,അഭിനവ് മനോഹര്‍,സായ് സുദര്‍ശന്‍,ദര്‍ശന്‍ നല്‍കണ്ടെ,വിജയ് ശങ്കര്‍,ജയന്ത് യാദവ്,രാഹുല്‍ തെവാട്ടിയ,മുഹമ്മദ് ഷമി,നൂര്‍ അഹമ്മദ്,ആര്‍ സായ് കിഷോര്‍,റാഷിദ് ഖാന്‍,ജോഷ് ലിറ്റില്‍,മോഹിത് ശര്‍മ്മ,അസ്മത്തുള്ള ഒമര്‍സായി,ഉമേഷ് യാദവ്,മാനവ് സുതാര്‍,ഷാറൂഖ് ഖാന്‍,സുശാന്ത് മിശ്ര,കാര്‍ത്തിക് ത്യാഗി,സ്‌പെന്‍സര്‍ ജോണ്‍സണ്‍,റോബിന്‍ മിന്‍സ്
രാജസ്ഥാന്‍ ടീം:
സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍),ജോസ് ബട്ട്‌ലര്‍,ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍,യശസ്വി ജയ്‌സ്വാള്‍,ധ്രുവ് ജൂറല്‍,റിയാന്‍ പരാഗ്,ഡോനോവന്‍ ഫെരേര,കുനാല്‍ റാത്തോഡ്,രവിചന്ദ്രന്‍ അശ്വിന്‍,കുല്‍ദീപ് സെന്‍,നവദീപ് സൈനി,പ്രസിദ് കൃഷ്ണ,സന്ദീപ് ശര്‍മ്മ,ട്രെന്റ് ബോള്‍ട്ട്,യുസ്വേന്ദ്ര ചാഹല്‍,ആദംസാമ്പ,അവേഷ് ഖാന്‍,റോവ് മാന്‍ പവല്‍,ശിവംദുബെ,ടോം കോഹ്ലര്‍കാഡ്‌മോര്‍,ആബിദ് മുഷ്താഖ്,നാന്ദ്രെ ബര്‍ഗര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."