കാത്തു കിടന്നിട്ടും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ അനവധി; ക്ഷേമ പെന്ഷന് മുടങ്ങുക പത്തു ലക്ഷം പേര്‍ക്ക്
തിരുവനന്തപുരം: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സംസ്ഥാനത്ത് പത്തിലക്ഷത്തോളം ആളുതള്ക്ക് ക്ഷേമപെന്ഷന് നഷ്ടപ്പെടുന്നു. വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം ഇന്ന് അവസാനിക്കുകയാണ്. എന്നാല്‍ 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെന്ഷന് ഗുണഭോക്താക്കള്‍ ഇനിയും വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നും സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെങ്കില്‍ ഇവര്‍ ഗുണഭോക്തൃ പട്ടികയില്‍നിന്ന് ഒഴിവാകും. മാര്‍ച്ച് മുതല്‍ പെന്ഷന് മുടങ്ങുകയും ചെയ്യും.
2019 ഡിസംബര്‍ 31 വരെ പെന്ഷന് ലഭിച്ചവരാണ് വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കള്‍. ഇവരില്‍ 30.71 ലക്ഷം പേര് മാത്രമാണ് ഇതുവരെ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നു സര്‍ക്കാരിന്റെ പരിശോധനയില്‍ വ്യക്തമായി. അര്‍ഹതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെന്ഷന് പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല.
കര്‍ഷകത്തൊഴിലാളി പെന്ഷന്, വാര്‍ധക്യ പെന്ഷന്, ഭിന്നശേഷി പെന്ഷന്, അവിവാഹിത പെന്ഷന്, വിധവ പെന്ഷന് എന്നിങ്ങനെ 5 തരത്തില്‍ സാമൂഹികസുരക്ഷാ പെന്‍ഷനുണ്ട്. പ്രതിമാസ തുക 1600 രൂപ. പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരായിരിക്കണം.
നിര്‍ദേശം വന്നത് 2022 സെപ്തംബറില്‍
പെന്ഷന് വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് നിര്‍ദേശം വന്നത്. വില്ലേജ് ഓഫിസര്‍മാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വന്‍ തിരക്കായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."