ആദിവാസികള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണം: ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായി, ഗൗരവതരമായി കാണുന്നുവെന്ന് മന്ത്രി കെ രാധകൃഷ്ണന്
തിരുവനന്തപുരം: ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം നിയമസഭയില്‍ ചര്‍ച്ചയായി. വിശ്വനാഥന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയെന്ന് മന്ത്രി കെ രാധാകൃഷ്ണന് വ്യക്തമാക്കി. ആദിവാസികള്‍ക്ക് എതിരെ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടാകുന്നുവെന്നും വിശ്വനാഥന്റെ മരണം ഇതാണ് ചൂണ്ടികാട്ടുന്നതെന്നും മന്ത്രി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും ഇതില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് തീര്‍ത്ത് പറയാനാകില്ല എന്നും സമൂഹത്തിന്റെ ധാരണയാണ് മാറ്റേണ്ടതെന്നും നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. അട്ടപ്പാടി മധു കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
ആദിവാസികള്‍ക്ക് എതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ മാധ്യമങ്ങള്‍ ചെറിയ കാര്യം പോലും വലിയ രീതിയില്‍ ഉയര്‍ത്തി കൊണ്ടുവരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആദിവാസികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ശ്രമിക്കുകയാണ്. ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."