പരാജയം പ്രതീക്ഷിച്ചില്ല, ജനവിധി മാനിക്കുന്നു: ഉന്നയിച്ച ആരോപണങ്ങള്‍ ഇല്ലാതായെന്ന് ഈ വിജയം കൊണ്ട് ആരും കരുതേണ്ട-ചെന്നിത്തല
ഹരിപ്പാട്: നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി രമേശ് ചെന്നിത്തല. ഈ പരാജയം പ്രതീക്ഷിച്ചില്ല. ജനവിധി അംഗീകരിക്കുന്നു. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതേണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
"ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ ഒരു പരാജയമാണ് ഉണ്ടായിരിക്കുന്നത്. ഈ പരാജയം ഉണ്ടാവുമെന്ന് ഞങ്ങള്‍ കരുതിയതല്ല. ഏതായാലും ജനങ്ങള്‍ നല്‍കിയിരിക്കുന്ന വിധിയെ ഞങ്ങള്‍ ആദരവോടെ അംഗീകരിക്കുന്നു. തീര്‍ച്ചയായും ഇതിന്റെ പരാജയകാരണങ്ങളെ കുറിച്ച് യുഡിഎഫ് ബോഡി വിലയിരുത്തും. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതണ്ട. വിജയിച്ചുവന്ന എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു.സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് സര്‍ക്കാരിനെ തിരുത്തുക എന്നതാണ് പ്രതിപക്ഷത്തിന്റെ ധര്‍മ്മം. ആ പ്രതിപക്ഷ ധര്‍മ്മം നന്നായി നിറവേറ്റാന്‍ യുഡിഎഫിനു സാധിച്ചിട്ടുണ്ട്.''- രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."