HOME
DETAILS

റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ അതിക്രമണം തുടര്‍ന്ന് മ്യാന്മര്‍ സൈന്യം; അഭയാര്‍ത്ഥി ക്യാമ്പുകളിലെ റോഹിങ്ക്യന്‍ യുവാക്കളെ ബലപ്രയോഗത്തിലൂടെ സൈനിക സേവനത്തിന് വിധേയമാക്കുന്നു; വീഡിയോ

  
April 10 2024 | 07:04 AM

Military Forcibly Recruiting Rohingya

റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെയായ അതിക്രമണങ്ങള്‍ തുടര്‍ന്ന് മ്യാന്മര്‍ സൈന്യം. പട്ടാളത്തിന്റെ അതിക്രമണങ്ങളെ തുടര്‍ന്ന് ഭവനരഹിതരായി ക്യാമ്പുകളില്‍ ദുരിത ജീവിതം നയിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിം യുവാക്കളെ സൈന്യം ബലം പ്രയോഗിച്ച അപകടമേറിയ യുദ്ധമേഖലകളിലേക്ക് നിര്‍ബന്ധിത സൈനിക സേവനത്തിന് അയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശസംഘടനകള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റാഖൈന്‍ മേഖലയില്‍ സൈന്യവുമായി ആഭ്യന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അരക്കന്‍ കലാപകാരികള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കായാണ് റോഹിങ്ക്യകളെ വ്യാപകമായി സൈന്യത്തില്‍ ചേര്‍ക്കുന്നത്.നിരവധി റോഹിങ്ക്യകള്‍ അരക്കന്‍ കലാപകാരികളുമായുള്ള പോരാട്ടത്തിനിടയിലും വ്യോമാക്രമണങ്ങളിലും കൊല്ലപ്പെട്ടെന്നാണ് യുദ്ധമേഖലയിലെ റോഹിങ്ക്യകളെ ഉദ്ധരിച്ച് വിവിധ വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഇതുവരെ നൂറ് റോഹിങ്ക്യകളെങ്കിലും യുദ്ധത്തില്‍ കൊല്ലപ്പെട്ടെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്യാമ്പുകളില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്ന റോഹിങ്ക്യകളെ ഭക്ഷണവും പാര്‍പ്പിടവും പൗരത്വവും വാഗ്ദാനം ചെയ്ത് സൈന്യം സമീപിച്ചത്. എന്നാല്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്ക് നല്‍കിയ വാഗ്ധാനങ്ങള്‍ പാലിക്കാത്ത സൈന്യം, കൂടുതല്‍ യുവാക്കളെയും പുരുഷന്‍മാരെയും ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും സൈന്യത്തില്‍ ചേര്‍ക്കുന്ന നടപടിയാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്.
അരാക്കന്‍ കലാപകാരികളുമായ മ്യാന്മര്‍ സൈന്യത്തിന്റെ സംഘര്‍ഷത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സഹായങ്ങള്‍ നിലച്ച ക്യാമ്പുകളിലെ ദുരിതം തങ്ങളുടെ നേട്ടങ്ങള്‍ക്കായി മ്യാന്മര്‍ സൈന്യം ഉപയോഗിക്കുകയാണെന്നാണ് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago