പഠിക്കാനെന്ന് പറഞ്ഞ് 'വിരമിച്ച ഉദ്യോഗസ്ഥര്‍ വരെ യാത്രാ സൗജന്യം വാങ്ങുന്നു' വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: വിരമിച്ച ഉദ്യോഗസ്ഥര്‍ വരെ പഠിക്കാനെന്ന് പറഞ്ഞ് യാത്രാ സൗജന്യം വാങ്ങുകയാണെന്നും ഇത് നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി ആന്റണി രാജു. വിദ്യാര്‍ഥി കണ്സെഷന് പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ മന്ത്രി ന്യായീകരിച്ചു.
വിദ്യാര്‍ഥികള്‍ കണ്‍സെഷനില്‍ ആശങ്കപ്പെടേണ്ടതില്ല. അര്‍ഹതയുള്ള എല്ലാവര്ക്കും യാത്രാ ഇളവ് ലഭിക്കും. അടുത്ത വര്‍ഷം ഓണ്‍ലൈനിലൂടെ കണ്സെഷന് പാസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ആന്റണി രാജു പറഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസ്സുടമകളും ആവശ്യപ്പെട്ടു.
കണ്സഷന് ഭാരം സ്വകാര്യ ബസ്സുകള്‍ക്ക് മേല്‍ മാത്രം വയ്ക്കുന്നത് ശരിയല്ല. വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് നല്‍കുന്നതിന് സ്വകാര്യ ബസ്സുടമകള്‍ എതിരല്ല. എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കുക തന്നെ വേണമെന്ന് കേരളാ ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (കെബിടിഎ) സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.25 വയസിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്സെഷന് നല്‍കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. ആദായ നികുതി നല്കുന്ന രക്ഷിതാക്കളുള്ള കോളജ് വിദ്യാര്‍ഥികള്‍ക്കും പുതിയ മാര്‍ഗനിര്‍ദേശ പ്രകാരം യാത്രാ ഇളവുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."