നോട്ട് നിരോധനത്തിനു ശേഷം നഗരങ്ങളിലെ ദാരിദ്ര്യം കൂടിയെന്ന് ലോകബാങ്ക്
ന്യൂഡൽഹി
2016ലെ നോട്ട് നിരോധനത്തിന് ശേഷം നഗരങ്ങളിലെ ദാരിദ്ര്യം കൂടിയെന്ന് ലോക ബാങ്ക് പഠനം. നോട്ട് നിരോധനത്തിന് ശേഷം സാമ്പത്തികരംഗം വേഗത്തിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ദാരിദ്ര്യനിർമാർജനം 2011-2019 കാലയളവിൽ കുറവായിരുന്നുവെന്നും കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. 2004-2011 വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണിത്.
2011നും 2019നും ഇടയിൽ രാജ്യത്താകമാനം കൊടും പട്ടിണി 12.3 ശതമാനം കുറഞ്ഞു. എന്നാൽ നഗരങ്ങളിൽ നോട്ടുനിരോധനത്തിനു ശേഷം ദാരിദ്ര്യം രണ്ട് ശതമാനം കൂടി. സാമ്പത്തിക വിദഗ്ധരായ സുദീർഥ സിൻഹ റോയ്, റോയ് വാൻ ഡെർ വൈഡേ എന്നിവരുടെ പ്രബന്ധത്തിൽ 2011ൽ തീവ്ര ദാരിദ്ര്യം 22.5 ശതമാനം കുറഞ്ഞിരുന്നുവെന്നും 2019ൽ അത് 10.2 ശതമാനമായിരുന്നുവെന്നും പറയുന്നു.
2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 1000, 500 രൂപയുടെ നോട്ടുകൾ നിരോധിച്ചത്. കള്ളപ്പണം തടയാനെന്ന പേരിലായിരുന്നു ഇത്. ഒറ്റ രാത്രികൊണ്ട് രാജ്യത്തെ ജനങ്ങളുടെ കൈവശമുള്ള 86 ശതമാനം നോട്ടുകളാണ് നിരോധിച്ചത്. തുടർന്ന് ജി.ഡി.പി വളർച്ച 2015-16 വർഷങ്ങളിൽ 8 ശതമാനമായിരുന്നത് 2018-19 കാലയളവിൽ 6.8 ശതമാനമായി കുറയുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."