സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളില്‍ ഏപ്രില്‍ 13വരെ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമെന്ന് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി ഏപ്രില്‍ 13 വരെ യെല്ലോ മുന്നറിയിപ്പ് നല്കി. പാലക്കാട് ജില്ലയില്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസും കൊല്ലത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസും കടന്നേക്കും.
തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും ആലപ്പുഴ,എറണാകുളം, കാസര്‍ഗോഡ് ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്.
പകല്‍ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. സൂര്യാഘാത ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും നിര്‍ദേശം നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."