HOME
DETAILS
MAL
ലിവിങ് ടുഗെതറിൽ ലൈംഗിക കുറ്റകൃത്യങ്ങൾ വർധിക്കുന്നു: ഹൈക്കോടതി
backup
April 21 2022 | 03:04 AM
ഇൻഡോർ
വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന ലിവിങ് ടുഗെതർ രീതി ലൈംഗിക കുറ്റകൃത്യങ്ങൾ വർധിപ്പിക്കുമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഒരുമിച്ച് കഴിയവെ 25കാരനായ യുവാവ് ബലാത്സംഗം ചെയ്തെന്ന പരാതി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
പരാതിക്കാരിയായ യുവതി യുവാവിൽനിന്ന് രണ്ടു തവണ ഗർഭിണിയാവുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തു. തുടർന്ന് ഇവരുടെ ബന്ധത്തിൽ വിള്ളൽ വീഴുകയും യുവതി മറ്റൊരാളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിനെതിരേ യുവാവ് രംഗത്തുവന്നതോടെ ഇവർക്കിടയിൽ തർക്കമുണ്ടായി. തുടർന്നാണ് യുവാവിനെതിരേ യുവതി പീഡന പരാതി നൽകിയത്.
ൈക്കോടതിയുടെ ഇൻഡോർ ജസ്റ്റിസ് സുബോദ് അഭയങ്കാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."