അസമിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്കു പിന്നാലെ രാജി സമര്‍പ്പിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍
ന്യൂഡല്‍ഹി: അസം നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിക്ക് പിന്നാലെ രാജിവെച്ച് കോണ്‍ഗ്രസ് തലവന്‍. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രിപുന്‍ ബോറ എ.ഐ.സി.സി പ്രസിഡന്റ് സോണിയഗാന്ധിക്ക് രാജിക്കത്ത് കൈമാറി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രിപുന്‍ ബോറ രാജിക്കാര്യം വ്യക്തമാക്കുകയായിരുന്നു. ഗോഹ്പുര്‍ മണ്ഡലത്തില്‍നിന്ന് മത്സരിച്ച രിപുന്‍ ബോറക്കും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ബി.ജെ.പിയുടെ ഉദ്പല്‍ ബോറയോട് 29,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
സംസ്ഥാനത്ത് മികച്ച ഭരണം കാഴ്ചവെക്കുന്നതിന് കഠിനാധ്വാനം ചെയ്തിട്ടും ബി.ജെ.പിയുടെയും ആര്.എസ്.എസിന്റെയും സാമുദായിക രാഷ്ട്രീയ ഭിന്നിപ്പിക്കലുകളുടെ കളികള്‍ക്ക് മുമ്പില്‍ പിടിച്ചുനില്ക്കാന് കഴിഞ്ഞില്ലെന്നതില്‍ അതീവ ദുഃഖിതനാണെന്ന് രിപുന്‍ ബോറ കത്തില്‍ പറഞ്ഞു.
അസമില്‍ മത്സരിച്ച 95 സീറ്റുകളില്‍ കോണ്‍ഗ്രസിന് 29 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബി.ജെ.പി 60 സീറ്റുകളും നേടി അധികാരത്തിലെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."