HOME
DETAILS
MAL
കിയയും ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക്: അടുത്ത മാസം മുതല്‍ ബുക്കിങ് ആരംഭിക്കും
backup
April 21 2022 | 06:04 AM
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയും ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ഹൈ എന്‍ഡ് പ്രീമിയം ഇലക്ട്രിക് സെഡാന് ഇവി സിക്സ് വിപണിയില്‍ ഇറക്കാനുള്ള ശ്രമത്തിലാണ് കമ്പനി. മെയ് 26ന് ഇലക്ട്രിക് മോഡലിന്റെ ബുക്കിങ് ആരംഭിക്കുമെന്ന് കിയ ഇന്ത്യ
എംഡി അറിയിച്ചു.
തുടക്കത്തില്‍ 100 കാറുകള്‍ വിപണിയില്‍ ഇറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഢംബര സൗകര്യങ്ങളോടുകൂടിയ ഇന്റീരിയര്‍,ഉയര്‍ന്ന ബാറ്ററി ശേഷി,അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ ശേഷിയുള്ള ബാറ്ററി സംവിധാനം എന്നിവയാണ് പുതിയ മോഡലിന്റെ പ്രത്യേകതകള്‍.
സെല്‍റ്റോസ്,സോനെറ്റ് എന്നീ മോഡലുകളാണ് കമ്പനി നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."