എല്‍.ഡി.എഫ് വിപുലീകരണം ചര്‍ച്ചയിലില്ല; ഇ.പി ജയരാജനെ തള്ളി കാനം രാജേന്ദ്രന്
തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുന്നണി വിപുലീകരണം ചര്‍ച്ചയിലില്ല. ഇ.പി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമെന്നും കാനം പറഞ്ഞു.
യുഡിഎഫില്‍ ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭയമുണ്ടാകുമെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. കൂടുതല്‍ പേര് എല്‍.ഡി.എഫിലേക്ക് വരും. രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് പി.കെ കുഞ്ഞാലിക്കുട്ടിയെന്നുമായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. എന്നാല്‍ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന് പിന്നീട് വിശദീകരിച്ചു.
എല്‍.ഡി.എഫ്. കണ്‍വീനറായതിനു പിന്നാലെ മുസ്ലിം ലീഗിനെ മുന്‍നിര്‍ത്തി ഇ.പി. ജയരാജന് രാഷ്ട്രീയചര്‍ച്ച സജീവമാക്കിയിരുന്നു. ലീഗിന് എല്‍ഡിഎഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ.പി ജയരാജന്റെ ആദ്യത്തെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."