സൊമാറ്റോ 'പച്ച' പിടിക്കില്ല; വെജിറ്റേറിയൻ ഭക്ഷണം ഡെലിവറി ചെയ്യുന്നവർക്ക് നൽകാനിരുന്ന പച്ച യൂണിഫോം മാറ്റി; ചുവപ്പ് മാത്രം
വെജിറ്റേറിയന്‍ ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഡെലിവറി ചെയ്യുന്ന പാര്‍ട്ണര്‍മാര്‍ക്കായി അവതരിപ്പിച്ച പച്ച നിറത്തിലുള്ള ഡ്രസ് കോഡ് പിന്‍വലിച്ച് ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. നേരത്തെ ഉണ്ടായിരുന്നത് പോലെ എല്ലാവർക്കും ചുവന്ന യൂണിഫോം മാത്രമാകും ഇനിയും ഉണ്ടാവുക. റൈഡർമാരുടെ ഗ്രൗണ്ട് വേർതിരിവ് ഉണ്ടാകില്ലെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ അറിയിച്ചു
വെജിറ്റേറിയന്‍ ഭക്ഷണം വിതരണവുമായി ബന്ധപ്പെട്ട് പാര്‍ട്ണര്‍മാര്‍ക്ക് പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നത് വിവേചനമാണെന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിച്ചത്. ഇതോടെ മുൻപുണ്ടായിരുന്നത് പോലെ എല്ലാ തരം ഭക്ഷണവും പതിവ് പോലെ റെഡ് ഡ്രസ് കോഡ് ഉപയോഗിക്കുന്നവർ തന്നെ വിതരണം ചെയ്യും.
ഹിന്ദു ആഘോഷ ദിവസങ്ങളിലും പ്രത്യേക ദിവസങ്ങളിലും നോണ്‍ വെജ് ആണ് വിതരണം ചെയ്യുന്നത് എന്ന് ചിലപ്പോഴെങ്കിലും തെറ്റിദ്ധരിച്ച് റെസിഡന്റ്‌സ് അസോസിയേഷനുകളും മറ്റും ഡെലിവറി ബോയ്സിനെ തടയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഫുഡ് ഡെലിവറി ചെയ്യുന്ന പാര്‍ട്ണര്‍മാര്‍ക്കായി പച്ച നിറത്തിലുള്ള ഡ്രസ് കോഡ് അവതരിപ്പിക്കാന്‍ തീരുമാനിച്ചെന്നായിരുന്നു കമ്പനിയുടെ ഇന്നലത്തെ പ്രഖ്യാപനം. എന്നാൽ വിവാദമായതോടെ ഉടൻ തന്നെ ഇത് പിൻവലിക്കുകയായിരുന്നു.
അതേസമയം, പ്യുവര്‍ വെജ് ഫ്‌ലീറ്റ് തുടരുമെന്ന് സൊമാറ്റോ സിഇഒ ദീപിന്ദര്‍ ഗോയല്‍ എക്‌സില്‍ കുറിച്ചു. പ്യുവര്‍ വെജ് ഓപ്ഷന്‍ തെരഞ്ഞെടുത്തവര്‍ക്ക് വെജ് ഒണ്‍ലി ഫ്‌ലീറ്റ് ആണ് ഭക്ഷണം വിതരണം ചെയ്യുന്നത് എന്ന് ആപ്പ് വഴി ഉറപ്പിക്കാന്‍ സാധിക്കുമെന്നും ദീപിന്ദര്‍ ഗോയല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."