HOME
DETAILS

പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ: വന്ധ്യംകരിക്കാനുള്ള ബില്ലുമായി പെറു

  
backup
April 21 2022 | 09:04 AM

rape-case-peru-new-bill-latest-news-2022

ലിമ: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷാ നടപടിയുമായി പെറു. ശിക്ഷാ കാലാവധി അവസാനിച്ച് പുറത്ത് വരുന്നവരെ രാസ വന്ധ്യകരണത്തിന് വിധേയമാക്കാന്‍ അധികാരം നല്‍കുന്ന ബില്ലുമായാണ് പെറു രംഗത്തെത്തിയിരിക്കുന്നത്. പെറു പ്രസിഡന്റ് പെഡ്രോ കാസ്റ്റിലൊയാണ് പുതിയ ബില്ലിന്റെ ശക്തനായ വക്താവ്. 3 വയസ്സുകാരിയായ ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ ഈ നീക്കം.

ബലാത്സംഗം ചെയ്യുന്നവര്‍ക്കുള്ള അധികശിക്ഷയെന്ന നിലയിലാണ് ഇത് പരിഗണിക്കുന്നതെന്ന് നിയമമന്ത്രി ഫെലിക്‌സ് ഛെറൊ പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരെ ബലാത്സംഗം ചെയ്യുന്നവര്‍ കടുത്ത ശിക്ഷക്ക് അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാകാലാവധി അവസാനിച്ചു പുറത്തുവരുംമുമ്പ് വന്ധ്യംകരിക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

48 വയസ്സുള്ള ഒരാള്‍ മൂന്ന് മാസം പ്രായമായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം പെറുവില്‍ വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

അതേസമയം ഈ ബില്ലിനോട് ആരോഗ്യമന്ത്രി ജോര്‍ജ് ലോപസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഒന്നുമറിയില്ലെന്നാണ് വനിതാപ്രവര്‍ത്തകരുടെ നിലപാട്. നീതിന്യായവ്യവസ്ഥ ചടുലമായി പ്രവര്‍ത്തിച്ച് ശിക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് വനിതാവിമോചന സംഘടനയായ ഫ്‌ലോറ ട്രിസ്താന്‍ ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  18 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  19 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  19 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  19 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  20 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  20 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  20 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  20 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  21 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago