ഫുട്ബോളിന്റെ മാന്ത്രിക ലോകം സന്ദർശകർക്കായി തുറന്നു കൊടുത്ത് ദുബൈ
ദുബൈ:റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ദുബൈയിൽ ഒരുക്കിയിട്ടുള്ള തീം പാർക്കായ റയൽ മാഡ്രിഡ് വേൾഡ് സന്ദർശകർക്കായി തുറന്ന് കൊടുത്തു. 2024 ഏപ്രിൽ 9-നാണ് ഈ തീം പാർക്ക് തുറന്ന് കൊടുത്തത്.
റയൽ മാഡ്രിഡ് പ്രമേയമാക്കിയുള്ള ഏതാണ്ട് നാല്പതിലധികം ആകർഷണങ്ങളാണ് ഇവിടെ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് പ്രമേയമാക്കി ഒരുക്കിയിട്ടുള്ള ലോകത്തെ ആദ്യത്തെ തീം പാർക്കാണിത്.
.@dxbparksresorts and @realmadrid announce the opening of Real Madrid World, the first ever Real Madrid-themed park celebrating football and basketball the Real Madrid way. The theme park will be home to over 40 original Real Madrid-themed experiences and attractions.… pic.twitter.com/o6pbo5uN9g
— Dubai Media Office (@DXBMediaOffice) April 9, 2024
റയൽ മാഡ്രിഡ് ക്ലബ് മുന്നോട്ട് വെക്കുന്ന ഫുട്ബാൾ, ബാസ്കറ്റ്ബോൾ ആശയങ്ങളുടെ ആഘോഷമാണ് ഈ തീം പാർക്ക്. റോളർകോസ്റ്ററുകൾ, സിമുലേറ്ററുകൾ തുടങ്ങി നിരവധി വിനോദാകർഷണങ്ങൾ റയൽ മാഡ്രിഡ് വേൾഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബൈ പാർക്സ് ആൻഡ് റിസോർട്സ്, റയൽ മാഡ്രിഡ് ഫുട്ബാൾ ക്ലബ് എന്നിവർ സംയുക്തമായാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഫുട്ബാൾ ആരാധകർക്ക് മികച്ച ഒരു അനുഭവമായിരിക്കും ഈ തീം പാർക്കിൽ കാത്തിരിക്കുന്നത്.
സെലിബ്രേഷൻ പ്ലാസ, ചാമ്പ്യൻസ് അവന്യൂ, സ്റ്റാർസ് യൂണിവേഴ്‌സ്, സ്പോർട്സ് ബുലവാർഡ് എന്നിങ്ങനെ നാല് മേഖലകളാണ് ഈ തീം പാർക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തീം പാർക്കിലെത്തുന്ന ഫുട്ബാൾ ആരാധകർക്ക് റൈഡുകൾ, ഭക്ഷണശാലകൾ, റയൽ മാഡ്രിഡ് വേൾഡ് സ്റ്റോർ എന്നിങ്ങനെ നാല്പതിലധികം ആകർഷണങ്ങൾ ആസ്വദിക്കാവുന്നതാണ്.
മേഖലയിലെ തന്നെ ആദ്യത്തെ മരത്തിൽ പണിതീർത്തിട്ടുള്ള റോളർ കോസ്റ്റർ, ലോകത്തെ ഏറ്റവും ഉയരമേറിയ അമ്യൂസ്മെന്റ് റൈഡ് തുടങ്ങിയ പ്രത്യേകതകളും ഈ പാർക്കിന്റെ ഭാഗമാണ്. 295 ദിർഹമാണ് പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റ് നിരക്ക് (നാല് വയസിന് മുകളിൽ പ്രായമുള്ളവർക്ക്). ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്.
ദുബൈയിലെ ഷെയ്ഖ് സായിദ് റോഡിൽ ദുബൈ പാർക്സ് ആൻഡ് റിസോർട്സിലാണ് ഈ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കാറിലെത്തുന്നവർക്ക് E11 ഹൈവേയിൽ നിന്ന് എക്സിറ്റ് 5 എടുത്ത് കൊണ്ട് ഈ പാർക്കിലെത്താവുന്നതാണ്. ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസുകളും ഈ പാർക്കിലേക്കെത്തുന്നതിനായി ഉപയോഗപ്പെടുത്താവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."