HOME
DETAILS

കോടതികളില്‍ നടക്കുന്നത് എന്താണെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യട്ടെ, മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രിംകോടതി

  
backup
May 03 2021 | 10:05 AM

media-must-report-fully-supreme-court-on-election-commissions-protest

ന്യൂഡല്‍ഹി: കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാവില്ലെന്ന് സുപ്രിംകോടതി. കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ മുഴുവനായും നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യപ്പെടണം. ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി പറഞ്ഞു.

മദ്രാസ് ഹൈക്കോടതിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്് നടത്തിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ആഴ്ച്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ റാലികള്‍ നിരോധിക്കാത്തതില്‍ കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞിരുന്നു.

കോടതിയുടെ ഈ പരാമര്‍ശം തെരഞ്ഞെടുപ്പ് കമ്മിഷന് കോട്ടമായെന്നും കോടതിയുടെ നിരീക്ഷണങ്ങള്‍ വാര്‍ത്തയാക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ തടയണമെന്നും ആവശ്യപ്പെട്ടാണ് കമ്മിഷന്‍ സുപ്രിംകോടതിയെ സമീപിച്ചത്.

'മാധ്യമങ്ങള്‍ ശക്തമാണ്. കോടതിയില്‍ സംഭവിക്കുന്നത് എന്തെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യട്ടെ. വിധികള്‍ മാത്രമല്ല, ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍, ഉത്തരങ്ങള്‍ സംവാദങ്ങള്‍ എന്നിവയും റിപ്പോര്‍ട്ട് ചെയ്യപ്പെടണം.' - തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി പറഞ്ഞു.

'ഹൈക്കോടതികളെ നിരാശപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവ ജുഡീഷ്യറിയുടെ സുപ്രധാന സ്തംഭങ്ങളാണ്. ചിലപ്പോള്‍ കോടതിയില്‍ ഒരു സ്വതന്ത്ര സംഭാഷണം നടക്കുകയും ജഡ്ജിമാര്‍ നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യും. ജഡ്ജിമാര്‍ എങ്ങനെ നടപടികള്‍ നടത്തണമെന്ന് നിങ്ങള്‍ക്ക് നിയന്ത്രിക്കാനാവില്ല.'- എന്നും സുപ്രിംകോടതി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സമാധാനത്തിന്റെ കൊലയാളി, സീരിയല്‍ കില്ലര്‍, ഗസ്സയിലെ പിഞ്ചുമക്കളുടെ രക്തം ജീവിത കാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും' നെതന്യാഹുവിന്റെ മുഖത്തു നോക്കി വിമര്‍ശിച്ച് ഇസ്‌റാഈല്‍ പാര്‍ലമെന്റംഗം

International
  •  23 days ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  23 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  23 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  23 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago