വിവേചനാധികാരത്തില്‍ ഇടപെടരുത്; കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ച് സുപ്രിം കോടതി
ന്യൂഡല്‍ഹി: തങ്ങളെ കേന്ദ്ര സര്‍ക്കാര്‍ പഠിപ്പിക്കേണ്ടന്നും കോടതിയ്ക്ക് വിവേചനാധികാരമുണ്ടെന്ന കാര്യം മറക്കരുതെന്നും കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി ഓര്‍മിപ്പിച്ച് സുപ്രിം കോടതി. മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലിമിന്റെ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ അഭിപ്രായ പ്രകടനം. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പരാമര്‍ശങ്ങളാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, എം.എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചിനെ ചൊടിപ്പിച്ചത്.
25 വര്‍ഷം തടവ് അനുഭവിച്ചു. തന്നെ തിരികെ പോര്‍ച്ചുഗലിലേയ്ക്ക് അയക്കണമന്നും അബുസലിം നല്കിയ ഹരജിയില്‍ 2030 ശേഷമേ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം സലിമിനെ തിരിച്ചയക്കാനാവൂവെന്നും അതിന് ശേഷം പരിഹാരം ആലോചിക്കാമെന്നുമായിരുന്നു ആഭ്യന്തര സെക്രട്ടറി നല്കിയ മറുപടി.
രാജ്യങ്ങള്‍ തമ്മിലുള്ള കരാറും കേസിന്റെ മെറിറ്റും കോടതി കൂട്ടിക്കുഴക്കരുതെന്നും പരാതിക്കാരന്റെ മെറിറ്റാണ് കേസില്‍ പരിഗണിക്കേണ്ടതെന്നുമുള്ള സത്യവാങ്മൂലത്തിലെ പരാമര്‍ശത്തോടാണ് എന്തു ചെയ്യണം എന്ന് നിങ്ങള്‍ പഠിപ്പിക്കേണ്ടായെന്ന കോടതിയുടെ രൂക്ഷ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളിയ കോടതി കേസ് തുടര്‍വാദത്തിനായി മേയ് അഞ്ചിലേയ്ക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."