HOME
DETAILS
MAL
കെട്ടുപൊട്ടിക്കാതെ ശോഭയുടെ പ്രചാരണ നോട്ടിസുകള്‍ വഴിയോരത്ത്; ബി.ജെ.പിയില്‍ വീണ്ടും ചേരിപ്പോര്
backup
May 03 2021 | 11:05 AM
തിരുവനന്തപുരം: കഴക്കൂട്ടത്ത് തോല്‍വി ഏറ്റുവാങ്ങിയതോടെ ബി.ജെ.പിയില്‍ വീണ്ടും പോര്. കഴക്കൂട്ടത്തെ തോല്‍വിയില്‍ ബി.ജെ.പിയ്ക്കും പങ്കെന്നും ശോഭ സുരേന്ദ്രന് പക്ഷം ആരോപിച്ചു.
ശോഭയുടെ പ്രചാരണത്തിനായി ഉപയോഗിക്കേണ്ട നോട്ടീസുകള്‍ വഴിയരികില്‍ ഉപക്ഷേിച്ച നിലയില്‍ കണ്ടെത്തിയതടക്കം ഉയര്‍ത്തിയാണ് ശോഭാ പക്ഷം ആരോപണം ഉന്നയിക്കുന്നത്. കുമാരപുരം ഭാഗത്താണ് നോട്ടിസുകള്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. വി മുരളീധരനോട് അടുപ്പമുള്ള നേതാവിന്റെ വീട്ടുപരിസരത്താണ് നോട്ടിസ് കണ്ടെത്തിയത്.
സംസ്ഥാനത്തൊട്ടുക്കെയുണ്ടായ പരാജയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ കൂട്ടപ്പൊരിച്ചിലിന് കളമൊരുങ്ങുമ്പോഴാണ് പുതിയ വിവാദവും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."