പാചകവാതക വിലവര്‍ധനയെക്കുറിച്ച് മിണ്ടാട്ടമില്ല; ഇന്ധന സെസ് കേരളസര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെ ഭാഗമെന്ന് ജാവദേക്കര്‍
കൊച്ചി: പാചകവാതക വിലവര്‍ധനയെക്കുറിച്ച് പ്രതികരണമില്ലാതെ ബി.ജെ.പി നേതാക്കള്‍.കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ദേശീയനേതാവ് പ്രകാശ് ജാവ്‌ദേക്കറിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വിലവര്‍ധനയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറി. വിലവര്‍ധന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ ജാവദേക്കര്‍ തയ്യാറായില്ല. കേരളത്തില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെ കുറിച്ചായിരുന്നു ജാവദേക്കറുടെ പ്രതികരണം.
മോദി സര്‍ക്കാര്‍ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും വിവിധ ഘട്ടങ്ങളിലായി കുറച്ചെന്നും എന്നാല്‍ കേരള സര്‍ക്കാര്‍ രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തുകയാണ് ചെയ്തതെന്നും ജാവദേക്കര്‍ പറഞ്ഞു. ഇത് കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തിന്റെ ഭാഗമാണെന്നും ഇതില്‍നിന്ന് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 49 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 351 രൂപയുമാണ് ഇന്ന് കൂട്ടിയത്. എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ വില ബുധനാഴ്ച മുതല്‍ നിലവില്‍ വന്നു. സമീപകാലത്ത് പാചക വാതക വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനവാണിത്. വാണിജ്യസിലിണ്ടറിന് വിലകൂട്ടിയത് ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷണവസ്തുക്കളുടെ വിലവര്‍ധിക്കാന്‍ ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."