കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സമയം നിശ്ചയിച്ച് സര്‍ക്കാര്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിനിയില്‍ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ പണി പൂര്‍ത്തിയാക്കാന്‍ സമയം നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. 2022 ഡിസംബറിനകം പുതിയ വസതിയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്നാണ് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് നല്‍കുന്ന വിവരം.
കൊവിഡിനിടയിലും അവശ്യസര്‍വീസായി അടയാളപ്പെടുത്തിയ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയ്ക്കായി പുതിയ വസതി നിര്‍മ്മിക്കുന്നത്.
13,450 കോടി രൂപ ചെലവു വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയാണ് കോവിഡ് അടിയന്തരാവസ്ഥയ്ക്കിടയിലും മുടക്കമില്ലാതെ തുടരുന്നത്. പാര്‍ലമെന്റ് കെട്ടിടം, സര്‍ക്കാര്‍ ഭരണ കാര്യാലയങ്ങള്‍, പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികള്‍ തുടങ്ങിയവയാണ് പദ്ധതി പ്രകാരം പുനര്‍നിര്‍മിക്കുന്നത്.
ഇതില്‍ പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മാണമാണ് പ്രഥമമായി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും.
രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെയുള്ള നാല് കി.മീറ്റര്‍ ദൂരപ്രദേശത്താണ് പുതിയ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."