HOME
DETAILS
MAL
രാജിസന്നദ്ധത അറിയിച്ച് സതീശന് പാച്ചേനി
backup
May 03 2021 | 13:05 PM
കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലത്തിലെ തോല്‍വിയുടെ അടിസ്ഥാനില്‍ ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി രാജിസന്നദ്ധത അറിയിച്ചു. ആലപ്പുഴ ഡി.സി.സി അധ്യക്ഷന്‍ എം. ലിജു രാജിവച്ച സാഹചര്യത്തിലാണു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ വിളിച്ച് സതീശന് പാച്ചേനി രാജിസന്നദ്ധത അറിയിച്ചത്.
ഡി.സി.സി ഓഫിസ് നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെ തല്‍സ്ഥാനത്ത് തുടരാന്‍ മുല്ലപ്പള്ളി സതീശന് പാച്ചേനിയോടു നിര്‍ദേശിച്ചു. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ കണ്ണൂരിലെ പരാജയ സാഹചര്യം പാര്‍ട്ടി പരിശോധിക്കുമെന്നു പാച്ചേനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."