മോദിക്കെതിരേ ട്വീറ്റ്; ജിഗ്നേഷ് മേവാനി അറസ്റ്റിൽ
അഹമ്മദാബാദ്
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ട്വീറ്റ് ചെയ്തതിന് ഗുജറാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനിയെ അസം പൊലിസ് അറസ്റ്റ് ചെയ്തു.
പാലന്‍പൂരിലെ സര്‍ക്യൂട്ട് ഹൗസില്‍ നിന്ന് രാത്രി പതിനൊന്നരയോടെയാണ് ദലിത് നേതാവുകൂടിയായ മേവാനിയെ അറസ്റ്റ് ചെയ്തത്. അസമിലെ ക്രൊക്രജാറിലെ ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ദേയുടെ പരാതിയിലാണ് നടപടി. കോണ്‍ഗ്രസിന്റെ വദ്ഗാം എം.എല്‍.എയാണ് മേവാനി. ക്രിമിനൽ ഗൂഢാലോചന, ഇരു വിഭാഗങ്ങൾ തമ്മിലുള്ള ശത്രുത വളർത്തൽ, സമാധാനം തകർക്കുക ലക്ഷ്യമിട്ടുള്ള പരിഹാസം, വിവര സാങ്കേതിക നിയമം തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് അറസ്റ്റെന്ന് കൊക്രജാര്‍ പൊലിസ് സൂപ്രണ്ട് തുബെ പ്രതീക് വിജയ് കുമാർ അറിയിച്ചു.
ഏപ്രിൽ 18 ന് മേവാനിയുടെ രണ്ട് ട്വീറ്റുകൾ ട്വിറ്റർ ലീഗൽ ഡിമാൻഡ് എന്ന ടാഗിൽ ഇന്ത്യയിൽ തടഞ്ഞിട്ടുണ്ട്. നാഥുറാം ഗോഡ്സെയെ കുറിച്ചുള്ളതായിരുന്നു അതിലൊരു ട്വീറ്റ്. മേവാനിയെ റോഡ് മാർഗം അഹമ്മദാബാദിലെത്തിച്ച് അവിടെ നിന്ന് വ്യോമമാർഗമാണ് അസമിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."