HOME
DETAILS
MAL
ഇന്ത്യ ഒരു രാജ്യത്തിനും ഭീഷണിയല്ലെന്ന് പ്രധാനമന്ത്രി
backup
April 21 2022 | 19:04 PM
ന്യൂഡൽഹി
ഇന്ത്യ ഒരു രാജ്യത്തിനും സമൂഹത്തിനും ഭീഷണിയല്ലെന്നും ലോകത്തിന്റെ ക്ഷേമമാണ് ഇപ്പോഴും ലക്ഷ്യംവയ്ക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ സിഖ് ഗുരു തേജ് ബഹാദൂറിന്റെ 400ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സിഖ് സമൂഹത്തിന്റെ അർപ്പണ ബോധത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ചെങ്കോട്ട സുപ്രധാന ചടങ്ങുകൾക്ക് സാക്ഷിയായിട്ടുണ്ട്. ഇപ്പോൾ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വത്തിന്റെ ഓർമപുതുക്കാനും കഴിഞ്ഞെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."