സംസ്ഥാനത്ത് ഉടന്‍ ലോക്ക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ ലോക്ക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകും തോറും കൊവിഡ് സ്ഥിതിഗതികള്‍ അതീവ ഗുരുതരമാകുമെന്നാണ് മുന്നറിയിപ്പ്.
നിലവില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഓക്‌സിജന്‍ കിടക്കകള്‍പോലും കിട്ടാത്ത അവസ്ഥയാണ്. ആദ്യ ഡോസ് വാക്‌സിന്‍ ഭൂരിഭാഗം പേര്‍ക്കും ഉറപ്പാക്കണമെന്നും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.
ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രോഗികളുടെ എണ്ണവും ഗുരുതര സാഹചര്യത്തിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. ഓക്‌സിജന്‍ പിന്തുണ വേണ്ട രോഗികളുടെ എണ്ണവും ഓരോ ദിനവും വര്‍ധിക്കുകയാണ്. സ്ഥിതി അതിഗുരുതരമാവുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ വിദഗ്ധ സമിതിയെയും സര്‍ക്കാര്‍ വൃത്തങ്ങളെയും നേരിട്ടറിയിച്ചിട്ടണ്ട്. ഇന്നു മുതല്‍ ഒന്‍പതാം തിയതി വരെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മാത്രമല്ല സമ്പൂര്‍ണ അടച്ചിടല്‍ ഏറ്റവും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വേണമെന്നാണ് ആവശ്യം. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ ചെയ്തിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പുമുണ്ട്.
രണ്ടാം ഡോസ് വാക്‌സിന് മുന്‍ഗണന നല്‍കുന്നതിനുപകരം ആദ്യ ഡോസ് കൂടുതല്‍ പേരില്‍ എത്തിക്കാനുള്ള നടപടികള്‍ വേണമെന്നാണ് മറ്റൊരു ആവശ്യം.
ഒരു ഡോസില്‍ തന്നെ പ്രതിരോധം ഉറപ്പാക്കാനാകുമെന്നതിനാല്‍ രോഗ വ്യാപന തീവ്രത കുറയ്ക്കാന്‍ ഒരു ഡോസ് വാക്‌സിനെങ്കിലും പരമാവധിപേര്‍ എത്രയും വേഗം എടുക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."