മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ലെന്ന് പിണറായി
തിരുവനന്തപുരം: മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
നിലവിലുള്ള മന്ത്രിമാര്‍ തുടരുമോയെന്നു വിവിധ പാര്‍ട്ടികള്‍ ആലോചിച്ചാണു തീരുമാനിക്കേണ്ടത്. ഈ ആലോചനകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പ്രവചിക്കാനുള്ള അവസരമാണ്.
ഘടകകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നു താന്‍ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല. എല്‍ഡിഎഫ് ആണ് അതെല്ലാം തീരുമാനിക്കേണ്ടത്. എല്‍.ഡി.എഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണ്. പല ഘട്ടങ്ങള്‍ക്കു പകരം മന്ത്രിമാര്‍ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി.
ഇനി എങ്ങനെയെന്നു നമുക്കു നോക്കാം. സത്യപ്രതിജ്ഞ എന്നാണെന്ന് എല്‍.ഡി.എഫ് ചേര്‍ന്നു തീരുമാനിക്കണം. കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാകും സത്യപ്രതിജ്ഞ. മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ'എന്നായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."