ഏപ്രില്‍ 22 ലോക ഭൗമ ദിനം;സംരക്ഷിക്കാം ഭൂമിയെ
ഏപ്രില്‍ 22 ലോക ഭൗമ ദിനം.'കേള്‍ക്കാന്‍ കഴിയുന്നവര്‍ക്ക് ഭൂമിക്ക് സംഗീതമുണ്ട്'. വില്യം ഷേക്സ്പിയര് പറഞ്ഞ വാക്കുകളാണിത്. ഭൂമിയെ എത്രമാത്രം സ്നേഹിക്കുന്നുവോ അത്രയും പ്രതിഫലം ഭൂമി തരും എന്ന് ഉറപ്പാണ്.
ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോക ഭൗമ ദിനമായി ആചരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഭൂമിയുടെ സ്വാഭാവികമായ ഘടന നിലനിര്‍ത്തേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്. ബോധവത്കരണത്തിനൊപ്പം ഭൂമിയെ സംരക്ഷിക്കാന്‍ ഊര്‍ജ്ജം നല്‍കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ആഗോള താപനം, മലിനീകരണം തുടങ്ങിയ പരിസ്ഥിതി പ്രശ്നങ്ങളെ ഭൗമ ദിനത്തില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
'നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക' എന്ന തീമിലാണ് ഈ വര്‍ഷം 52മത് ലോക ഭൗമ ദിനം ആചരിക്കുന്നത്. ഭൂമിയിലെ എല്ലാ വിഭവങ്ങളും നാളയെ കുറിച്ച് ചിന്തിക്കാതെ ഉപയോഗിക്കുന്നു. സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ഇത് നമ്മുടെ വീടാണെന്ന് മനപൂര്‍വം മറക്കുന്നു. ഈ ഗ്രഹത്തിന് തിരികെ നല്‍കുകയെന്നതാണ് ഇത്തവണത്തെ ദിനത്തിന്റെ പ്രധാന സന്ദേശം. കഴിഞ്ഞ വര്‍ഷം ഭൂമിയുടെ പുന:സ്ഥാപനം എന്ന സന്ദേശം നല്കി കൊണ്ടായിരുന്നു ദിനാചരണം. ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെയെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദേശം തിരഞ്ഞെടുത്തത്.
https://twitter.com/IndiaToday/status/1517365896095813632
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."