HOME
DETAILS
MAL
ഇടതിന് ആഘാതമേല്‍പ്പിച്ച് കരുനാഗപ്പള്ളിയും കുണ്ടറയും
backup
May 03 2021 | 21:05 PM
കൊല്ലം: 2001നുശേഷം കൊല്ലത്ത് കോണ്‍ഗ്രസിന് നിയമസഭാംഗങ്ങളെ ലഭിക്കുന്നത് ആദ്യം. സി.പി.എമ്മിനും(കുണ്ടറ) സി.പി.ഐക്കും(കരുനാഗപ്പള്ളി) ഓരോ സീറ്റുകള്‍ നഷ്ടമായി.കരുനാഗപ്പള്ളി പോയാലും കുണ്ടറ കൈവിടില്ലെന്ന വിശ്വാസം ഇടതുമുന്നണിക്ക് തിരിച്ചടിയായി. ആഴക്കടല്‍ മത്സ്യബന്ധന വിവാദവും കൊല്ലം ലത്തീന്‍ രൂപതയുടെ ഇടയലേഖനവും ഇ.എം.സി.സി ഡയറക്ടറുടെ സ്ഥാനാര്‍ഥിത്വവും തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ കാര്‍ കത്തിക്കല്‍ വിവാദവും കുണ്ടറയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെ. മേഴ്സിക്കുട്ടിയമ്മയുടെ തോല്‍വിക്ക് പ്രധാന കാരണങ്ങളായി വിലയിരുത്തലുകളുണ്ട്. എന്നാല്‍, ബി.ജെ.പി വോട്ടുകളില്‍ വലിയൊരു വിഹിതം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥിന് ലഭിച്ചെന്ന ഇടതുമുന്നണിയുടെ ആരോപണത്തിന് ബലം പകരുന്നതാണ് എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിച്ച കുറഞ്ഞ വോട്ടുകണക്ക്.
കരുനാഗപ്പള്ളിയില്‍ 2016 ല്‍ ആയിരത്തി അഞ്ഞൂറോളം വോട്ടിന് പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര് മഹേഷ് കഴിഞ്ഞ അഞ്ചു വര്‍ഷം മണ്ഡലം കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളും സഹതാപ വോട്ടും വിജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 2016ലെ തെരഞ്ഞെടുപ്പില്‍ നിന്ന് എണ്ണായിരത്തോളം വോട്ടിന്റെ കുറവുണ്ടായത് മണ്ഡലത്തിലെ രാഷ്ട്രീയ അടിയൊഴുക്കുകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."