HOME
DETAILS

'ട്രംപിന്റെ സന്ദര്‍ശന സമയത്ത് മതില്‍ കെട്ടി മറച്ചു,ബോറിസ് ജോണ്‍സനെത്തിയപ്പോള്‍ തുണികൊണ്ട് മറച്ചു'; ഗുജറാത്തിലെ ചേരികള്‍ മൂടിക്കെട്ടുമ്പോള്‍

  
backup
April 22 2022 | 07:04 AM

boris-johson-visit-gujarath-slums-coverd-with-clothes-latest11

അഹമ്മദാബാദ്:രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് ഗംഭീര വരവേല്‍പ്പാണ് അഹമ്മദാബാദ് എയര്‍പോര്‍ട്ട് മുതല്‍ സര്‍വ്വ ദിക്കിലും നല്‍കിയത്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ഇന്ത്യന്‍ കലാരൂപങ്ങള്‍ അണിനിരന്നു. അതിനിടെ കല്ല് കടിക്കേണ്ടെന്ന് കരുതിയാവണം അഹമ്മദാബാദില്‍ സബര്‍മതിയിലേക്ക് പോകുന്ന വഴികളിലെ ചേരികള്‍ മറച്ചുകെട്ടിയത്. ചേരികള്‍ വെള്ള തുണികൊണ്ട് മറച്ചുകെട്ടിയിരിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. എക്കണോമിക് ടൈംസ് മാധ്യമപ്രവര്‍ത്തകനായ ഡിപി ഭട്ടയാണ് സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചത്.

https://twitter.com/dpbhattaET/status/1516968693099606016

https://twitter.com/dpbhattaET/status/1517122736773951488

ബി.ജെ.പി സര്‍ക്കാര്‍ ഭരിക്കുന്ന രാജ്യത്ത് ഇത്തരം മറച്ചുകെട്ടല്‍ ഇതാദ്യമായല്ല നടക്കുന്നത്. ഇതിന് മുന്‍പ് 2020ല്‍ യു.എസ് മുന്‍ പ്രസിഡന്റ് ട്രംപ് സന്ദര്‍ശനത്തിന് എത്തിയപ്പോഴും ചേരികള്‍ മതില്‍കെട്ടി മറച്ചത് വിവാദമായിരുന്നു. രാജ്യത്ത് ദരിദ്രരില്ലെന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണോ ഇത്തരം മറച്ചുകെട്ടല്‍ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അമേരിക്കന്‍ നേതാവ് കടന്നുപോകുന്ന പാതയിലെ ചേരികള്‍ മറയ്ക്കാന്‍ നഗരത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നാലടി ഉയരമുള്ള മതില്‍ നിര്‍മ്മിച്ചിരുന്നു.

ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വാഹനവ്യൂഹം കടന്നുപോയ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളം മുതല്‍ ഇന്ദിരാ ബ്രിഡ്ജ് വരെയുള്ള പാതയോരങ്ങളിലെല്ലാം ചേരികള്‍ മറക്കാനായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ ഉയരത്തില്‍ മതില്‍കെട്ടുകയായിരുന്നു.

'ഞങ്ങളെ മറയ്ക്കാന്‍ മോദി മതില്‍ കെട്ടിയപ്പോള്‍ പിന്നെ എന്തിന് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ വിശിഷ്ടാതിഥിയെയും കാണാന്‍ പോകണം,' ഇന്ദിരാ ബ്രിഡ്ജ് സാരംഗ വ്യാസിലെ ചേരി കോളനി നിവാസികള്‍ അന്ന് പറഞ്ഞിരുന്നു. അന്ന് കുപ്രസിദ്ധമായ ഈ മതിലിന്റെ ഒരു വശത്ത്, 2014ല്‍ വോട്ട് ചോദിക്കുമ്പോള്‍ നരേന്ദ്ര മോദിയും അമിത് ഷായും ഇന്ത്യക്ക് 'ഗുജറാത്ത് മോഡല്‍' എന്ന് പ്രവചിച്ച വികസനത്തിന്റെ ചിത്രമാണ്, ഒരു അന്താരാഷ്ട്ര വിമാനത്താവളവും, കലാസൃഷ്ടികളുള്ള റൗണ്ട് എബൗട്ടുകളും, പുതുതായി ചായം പൂശിയ വലിയ റോഡുകളും. മതിലിന്റെ മറുവശത്ത് ഗുജറാത്തിന്റെ വികസനത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ശരിയായ മലിനജല ലൈനുകളില്ലാത്ത ഇടുങ്ങിയ വൃത്തികെട്ട പാതകളിലൂടെ കടന്നുപോകുന്ന 1,000ലധികം ചെറിയ ചെളിക്കുടിലുകളുടെ ഒരു ചേരി കോളനിയായിരുന്നു അന്നവിടം.

വികസിത രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ സന്ദര്‍ശനത്തിനെത്തുമ്പോഴും പൊടുന്നനെ ചേരിപ്രദേശങ്ങള്‍ മറയ്‌ക്കേണ്ട സ്ഥിതി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങളില്‍ പലതും പാലിക്കപ്പെട്ടിരുന്നെങ്കില്‍ അത്തരം മറച്ചുകെട്ടല്‍ ഒഴിവാക്കാമായിരുന്നു. പ്രധാനമന്ത്രിമാരുടെ സന്ദര്‍ശനത്തിന് ലക്ഷങ്ങള്‍ ചിലവിടുന്നതിന്റെ നല്ലൊരു ശതമാനം മതിയാകും ആ ചേരിപ്രദേശം നന്നാക്കാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago