ത്രിപുരയില്‍ തിളക്കമറ്റ ജയവുമായി ബി.ജെ.പി; ശക്തമായ പോരാട്ടം കാഴ്ചവെച്ച് ഇടത്- കോണ്‍ഗ്രസ് സഖ്യം
അഗര്‍ത്തല: ത്രിപുരയില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബി.ജെ.പി. അതേസമയം, തിളക്കമില്ലാത്ത ജയവുമായാണ് ബി.ജെ.പി അധികാരത്തിലേറുന്നത്. ഇടത് കോണ്‍ഗ്രസ് സഖ്യം ശക്തമായ പോരാട്ടമാണ് ഇവിടെ കാഴ്ചവെച്ചത്. ഗോത്രമേഖലകളില്‍ നേട്ടമുണ്ടാക്കിയ തിപ്രമോദ കന്നിയങ്കത്തില്‍ തന്നെ വരവറിയിച്ചു. 34 സീറ്റാണ് എന്.ഡി.എക്ക്. ഇടത് സഖ്യത്തിന് 15ഉം തിപ്ര മോതക്ക് 11ഉമാണ് സീറ്റ് നില.
60 നിയമസഭാ സീറ്റുകളില്‍ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോദ പാര്‍ട്ടി എന്നിവര്‍ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോദ പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോദ പാര്‍ട്ടി 42 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതുകോണ്‍ഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 13 സ്ഥാനാര്‍ഥികളുമാണ് ജനവധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ 28 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു. ത്രിപുരയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."