ആര്‍ക്കും ഭൂരിപക്ഷമില്ലാതെ മേഘാലയ; എന്‍.പി.പി ഏറ്റവും വലിയ ഒറ്റക്കക്ഷി
ഷില്ലോങ്: വോട്ടെണ്ണല്‍ ഏതാണ്ട് പൂര്‍ത്തിയായപ്പോള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ മേഘാലയ. 60 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി മരിച്ചതിനാല്‍ സോഹിയോങ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. 59 സീറ്റില്‍ 30 സീറ്റുകള്‍ നേടി കേവല ഭൂരിപക്ഷത്തിന് അര്‍ഹത നേടാന്‍ ഒരു പാര്‍ട്ടിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.
25 സീറ്റുമായി നിലവിലെ ഭരണകക്ഷിയായ എന്‍പിപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. എന്‍പിപിക്കൊപ്പം സഖ്യകക്ഷിയായ ബിജെപി (5 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു) കൂടി ചേരുമ്പോള്‍ അവര്‍ക്ക് കേവല ഭൂരിപക്ഷം എത്താനാകും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒറ്റയ്ക്കൊറ്റയ്ക്കാണ് മത്സരിച്ചത്. അപ്രതീക്ഷിത മുന്നേറ്റം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസിന് ആദ്യ ലീഡ് നില പിന്നീട് നിലനിര്‍ത്താനായില്ല.
എന്‍.പി.പി- ബി.ജെ.പി സഖ്യത്തിന് തന്നെയാണ് സാധ്യത കണക്കാക്കുന്നത്. അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മയും മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയും തമ്മില്‍ അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യരൂപീകരണത്തിലേക്കു വിരല്‍ചൂണ്ടുന്നു.
2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 21 സീറ്റും എന്‍പിപിക്ക് 20 സീറ്റും ലഭിച്ചിരുന്നു. അന്ന് ബിജെപിക്ക് 2 സീറ്റാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് 10-15 സീറ്റുകള്‍ നേടുമെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു. ഫെബ്രുവരി 27നാണ് മേഘാലയയില്‍ വോട്ടെടുപ്പ് നടന്നത്. 85.17% പേര് വോട്ട് രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."