HOME
DETAILS
MAL
കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ മകള്‍ യോഗിത സോളങ്കി കൊവിഡ് ബാധിച്ചു മരിച്ചു
backup
May 04 2021 | 08:05 AM
ഇന്ദോര്‍: കേന്ദ്രമന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ മകള്‍ യോഗിത സോളങ്കി കൊവിഡ് ബാധിച്ചു മരിച്ചു. 42 വയസായിരുന്നു. ഇന്ദോറിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അവര്‍.
ശ്വാസകോശത്തില്‍ 80 ശതമാനത്തോളം അണുബാധ ബാധിച്ചതാണ് ആരോഗ്യനില ഗുരുതരമാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജീവന്‍രക്ഷാ മരുന്നുകള്‍ നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
രോഗബാധയെ തുടര്‍ന്ന് ആദ്യം ഉജ്ജയിനിലെ ആശുപത്രിയിലായിരുന്നു യോഗിതയെ പ്രവേശിപ്പിച്ചത്. പിന്നീട് മേദാന്തയിലേക്ക് മാറ്റുകയായിരുന്നു. വീട്ടമ്മയായ യോഗിത ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കുമൊപ്പമായിരുന്നു താമസം.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.ഡി. ശര്‍മ തുടങ്ങിയ നിരവധി നേതാക്കള്‍ അനുശോചനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."