HOME
DETAILS

എസ്.എഫ്.ഐ പഠന റിപ്പോർട്ട് ; കാസർകോട്ട് പകുതിയിലധികം പേരും ഉന്നതവിദ്യാഭ്യാസത്തിന് പുറത്ത്

  
backup
April 22 2022 | 20:04 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%90-%e0%b4%aa%e0%b4%a0%e0%b4%a8-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b5%bc%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d


തിരുവവന്തപുരം
വിദ്യാഭ്യാസ മേഖലയിൽ വൻ പദ്ധതികൾ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സർക്കാരിന് തിരിച്ചടിയായി സി.പി.എമ്മിന്റെ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയുടെ പഠന റിപ്പോർട്ട്. കാസർകോട് ജില്ലയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയ പകുതിയിലധികം വിദ്യാർഥികൾക്കും പഠിക്കാൻ അവസരമില്ലെന്നാണ് കണ്ടെത്തൽ.


കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം കൂടിയായ ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ഉപരിപഠനത്തിനു പോകാതെ പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവരുന്നു. ലോ, നഴ്‌സിങ് കോളജുകൾ, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്), മറ്റ് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളുള്ള സ്ഥാപനങ്ങൾ എന്നിവ ജില്ലയിൽ വേണമെന്ന് കമ്മിഷൻ ശുപാർശ ചെയ്യുന്നു. ചരിത്രകാരൻ സി. ബാലൻ, കണ്ണൂർ സർവകലാശാലയിലെ നിയമവിഭാഗം മേധാവി ഡോ. ഷീന ഷുക്കൂർ, രാജേഷ് ബെജംഗല, കണ്ണൂർ സർവകലാശാല കന്നഡ വിഭാഗം മേധാവി സജീവൻ കെ.വി, മാധ്യമപ്രവർത്തകൻ വിനോദ് പായം, റാഞ്ചി ഐ.ഐ.എമ്മിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രഞ്ജിത് ആർ, എസ്.എഫ്.ഐ കാസർകോട് ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു എന്നിവരാണ് ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകിയത്. കോഴിക്കോട്ടല്ല കാസർകോട്ടാണ് സംസ്ഥാന സർക്കാർ എയിംസ് സ്ഥാപിക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ 13,970 വിദ്യാർഥികൾ 12ാം ക്ലാസ് പൂർത്തിയാക്കി ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയവരാണ്. എന്നാൽ ജില്ലയിൽ പോളിടെക്‌നിക്കുകൾ ഉൾപ്പെടെയുള്ള കോളജുകളിൽ ഏഴായിരത്തിൽ താഴെ സീറ്റുകളാണുള്ളത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതുതലമുറ കോഴ്‌സുകളില്ല. മാത്രമല്ല ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ യോഗ്യതയില്ലാത്തവരാണെന്നും പഠനത്തിൽ കണ്ടെത്തി. ഈ ഘടകങ്ങളെല്ലാം കാസർകോട്ടെ വിദ്യാർഥികളെ മംഗളൂരുവിലെയും മറ്റു ഭാഗങ്ങളിലെയും കോളജുകളിൽ ചേരാൻ പ്രേരിപ്പിക്കുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർ പഠനം അവസാനിപ്പിക്കുന്നു. കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സീറ്റുകളുടെ എണ്ണം വർധിപ്പിക്കുക, തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുക, സർക്കാർ ഒരു മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുക എന്നീ ശുപാർശകൾ റിപ്പോർട്ടിലുണ്ട്. പാവപ്പെട്ട വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പുകളും സ്റ്റൈപ്പൻഡുകളും ഗ്രാന്റുകളും നൽകണം. കാസർകോട്ട് സർക്കാർ നഴ്‌സിങ് കോളേജ് തുടങ്ങണമെന്നും എസ്.എഫ്.ഐ ശുപാർശ ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago