HOME
DETAILS
MAL
കെ.എം ഷാജിയെ തളച്ചത് അഴിമതി ആരോപണവും കളങ്കിതനെന്ന പ്രചാരണവും
backup
May 04 2021 | 11:05 AM
കണ്ണൂര്‍: കഴിഞ്ഞ രണ്ടുതവണ കൈയില്‍വച്ച അഴീക്കോട് യു.ഡി.എഫിനു നഷ്ടമായതു സിറ്റിങ് എം.എല്‍.എ കെ.എം ഷാജിക്കെതിരേയുള്ള കളങ്കിതനെന്ന പ്രചാരണം.
മണ്ഡലത്തില്‍ തെരഞ്ഞടുപ്പ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ ഷാജിയെ കേന്ദ്രീകരിച്ചായിരുന്നു ഇടതുമുന്നണിയുടെ പ്രചാരണം. അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് തുടങ്ങാന്‍ കോഴ വാങ്ങിയെന്ന ആരോപണവും കുടുംബ യോഗങ്ങളിലടക്കം എല്‍.ഡി.എഫ് ഉയര്‍ത്തിയിരുന്നു. ഇതു വോട്ടെടുപ്പില്‍ പ്രതിഫലിച്ചെന്നാണു യു.ഡി.എഫ് കണക്കുകൂട്ടല്‍.
കെ.എം ഷാജിയെ 6141 വോട്ടിനാണ് എല്‍.ഡി.എഫിലെ കെ.വി സുമേഷ് പരാജയപ്പെടുത്തിയത്. സി.പി.എം ഭരിക്കുന്ന അഴീക്കോട് പഞ്ചായത്തില്‍ 2016ല്‍ എല്‍.ഡി.എഫിനു 685 വോട്ടായിരുന്നു ഭൂരിപക്ഷം. എന്നാല്‍ ഇക്കുറി 4700 ആയി അവര്‍ ഉയര്‍ത്തി. പാപ്പിനിശേരിയില്‍ 1554ല്‍ നിന്നു 2300 ആയി എല്‍.ഡി.എഫ് ഭൂരിപക്ഷം ഉയര്‍ന്നപ്പോള്‍ ചിറക്കലില്‍ 455ല്‍ നിന്ന് 2200 ആയും വര്‍ധിച്ചു. സ്വാധീനമേഖലയായ നാറാത്ത് പഞ്ചായത്തില്‍ യു.ഡി.എഫ് ഭൂരിപക്ഷം 1335ല്‍നിന്നു 1200 ആയി കുറഞ്ഞപ്പോള്‍ അവര്‍ ഭരിക്കുന്ന വളപട്ടണത്ത് 1534ല്‍ നിന്നു 1485 ആയും താഴ്ന്നു. കണ്ണൂര്‍ കോര്‍പറേഷനിലെ പുഴാതി സോണില്‍ 1102, പള്ളിക്കുന്നില്‍ 1216 എന്നിങ്ങനെയായിരുന്നു 2016ല്‍ യു.ഡി.എഫ് ലീഡ്. ഇതു യഥാക്രമം 900, 400 എന്നിങ്ങനെയായി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."