ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ മോഷണത്തിന് ശേഷം തള്ളിയിട്ട പ്രതി ആലപ്പുഴ നൂറനാട് സ്വദേശി ബാബുക്കുട്ടനെ (42) ചിറ്റാര്‍ പൊലിസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഈട്ടിച്ചുവട് എന്ന സ്ഥലത്തുനിന്നാണ് ഇയാളെ വൈകിട്ട് ആറോടെ പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവിടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ എറണാകുളം സൗത്ത് റെയില്‍വേ പൊലിസിന് കൈമാറും.
ഏപ്രില്‍ 28 നാണ് ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ മുളന്തുരുത്തി കാരിക്കോട് സ്വദേശിനി ആശ മുരളീധരനു (32) നേരെ ബാബുക്കുട്ടന് ആക്രമണം നടത്തി ആഭരണങ്ങള്‍ കവര്‍ന്നതും ട്രെയിനില്‍ നിന്നു തള്ളിയിട്ടതും. തുടര്‍ന്ന് നാട്ടുകാരാണ് ആശയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേസില്‍ ഒളിവില്‍പോയ ബാബുക്കുട്ടനുവേണ്ടി രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘം തെരച്ചില്‍ നടത്തുന്നതിനിടെയാണ് പിടിയിലാകുന്നത്. സംഭവത്തില്‍ ഹൈക്കോടതിയും വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിരുന്നു. സമാനമായ എട്ട് കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മോഷണ കേസില്‍ മാര്‍ച്ച് 12നു ജയില്‍ മോചിതനായ ആളാണ് ബാബുക്കുട്ടന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."