HOME
DETAILS
MAL
ഹരിയാനയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ആറ് കുട്ടികള്‍ മരിച്ചു; 20 പേര്‍ക്ക് പരുക്ക്
April 11 2024 | 07:04 AM
ചണ്ഡീഗഡ്: ഹരിയാനയിലെ നര്‍നോളില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഇരുപത് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികില്‍ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടകാരണത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ജില്ലാ എജ്യുക്കേഷന്‍ ഓഫിസര്‍ പറഞ്ഞു. ആറു വര്‍ഷം മുമ്പ് 2018ല്‍ സ്‌കൂള്‍ ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞതാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
#WATCH | Five students dead, 15 injured after a private school bus meets with an accident in Mahendragarh's Kanina, in Haryana. pic.twitter.com/jhRvJo0hXg
— ANI (@ANI) April 11, 2024
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."