കേരളത്തില്‍ എയിംസ്; ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്ത് കേന്ദ്രആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ അനുകൂല നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. എയിംസിന് തത്വത്തില്‍ അംഗീകാരം നല്കാന് ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പവാര്‍ ഇക്കാര്യം കെ. മുരളീധരന് എം.പിയെ അറിയിച്ചു.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തിലാണ് കെ മുരളീധരന് എം.പി കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. കേരളത്തിനും ഇതുമായി ബന്ധപ്പെട്ടുള്ള കത്ത് കേന്ദ്രം കൈമാറിയിട്ടുണ്ട്.
കിനാലൂര്‍ അടക്കം നാല് സ്ഥലങ്ങള്‍ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് മുന്പില് കേരളം നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധസമിതിയാവും അന്തിമപരിശോധന നടത്തി സ്ഥലം സംബന്ധിച്ച തീരുമാനം കൈക്കൊള്ളുക. എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ധനമന്ത്രാലയമാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.
എയിംസ് അനുവദിക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."