HOME
DETAILS
MAL
സഊദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
backup
May 05 2021 | 02:05 AM
റിയാദ്: രാജ്യത്തെ പൊതു, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കുമുള്ള ഈ വർഷത്തെ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സഊദി മാനവ വിഭവ ശേഷി മന്ത്രാലയമാണ് അവധി ദിനങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.
രാജ്യത്തെ പൊതു മേഖലയിലുള്ള സ്ഥാപനങ്ങൾക്ക് റമളാൻ 25 വെള്ളിയാഴ്ച (മെയ് 7) മുതൽ ശവ്വാൽ 5 തിങ്കളാഴ്ച (മെയ് 17) വരെയായിരിക്കും അവധി. സ്വകാര്യ മേഖലയിലും നോൺ പ്രോഫിറ്റ് മേഖലയിലുമുള്ള സ്ഥാപനങ്ങൾക്ക് റമളാൻ 29 (മെയ് 11) ചൊവ്വാഴ്ചയായിരിക്കും അവസാന പ്രവൃത്തി ദിനം. 4 ദിവസമായിരിക്കും അവധി. മെയ് 16 ഞായറാഴ്ച മുതൽ പ്രവൃത്തി ദിനമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."