HOME
DETAILS

'എന്തുണ്ടായിട്ടും ശ്വസിക്കാന്‍ 'ജീവവായു' കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാര്‍'; നൊമ്പരമായി പി.എം നജീബിന്റെ എഫ്.ബി പോസ്റ്റ്

  
backup
May 05 2021 | 03:05 AM

kerala-last-fb-post-pm-najeeb-2021

കോഴിക്കോട്: വായിക്കുന്നവരില്‍ നോവായി കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച ഒ.ഐ.സി.സി സഊദി നാഷനല്‍ പ്രസിഡന്റ് പി.എം നജീബിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ്. ആശുപത്രി കിടക്കയില്‍ നിന്നാണ് അദ്ദേഹം പോസ്റ്റിട്ടത്.

നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ 'ജീവവായു' കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാര്‍ ആയിപ്പോകുന്നു എന്ന് കൂടി ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നു- അദ്ദേഹം കുറിക്കുന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി വരി നില്‍ക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാന്‍ നമുക്കോരോരുത്തര്‍ക്കും ഈയവസരത്തില്‍ കഴിയേണ്ടതാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.
രണ്ടാം തരംഗം കൂടുതല്‍ ശക്തമാകുമ്പോഴും അലസമായി മാസ്‌ക് ധരിക്കുന്ന, അനാവശ്യമായ
സംഗമങ്ങള്‍ക്കും മെനക്കെടുന്ന, രോഗം ഉണ്ടെന്നറിഞ്ഞിട്ടും അത് സ്ഥിരീകരിക്കാന്‍ മെനക്കെടാതെ നിരപരാധികളെ കൂടി കഷ്ടത്തിലാക്കുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും നമുക്കിടയില്‍ ഉണ്ട്...വൈറസിനെപ്പോലെ അക്കൂട്ടരും ഈ അവസ്ഥക്ക് കാരണക്കാരാണെന്നും അദ്ദേഹം തന്റെ അവസാന കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏപ്രില്‍ 27നാണ് അദ്ദേഹം ഈ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.


പ്രിയപ്പെട്ടവരേ,
എത്രയൊക്കെ ജാഗ്രതയോടുകൂടി നമ്മള്‍ നടന്നാലും ചില അനിവാര്യമായ കീഴ്‌പ്പെടലുകള്‍ക്ക് വിധേയരാകേണ്ടിവരും.. 'കൊറോണ' അതുപോലെ ഒന്നാണെന്ന് തോന്നുന്നു.. കഴിഞ്ഞ മാസം മുഴുവന്‍ തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായപ്പോഴും ജനങ്ങള്‍ക്കിടയിലൂടെ നടന്നപ്പോഴും രോഗം പിടിപെടാതിരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രദ്ധിച്ചിരുന്നു. പക്ഷെ, കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലോകം മുഴുവനും തുടരുന്ന ജാഗ്രതക്കുമുന്നില്‍ തോറ്റുകൊടുക്കാത്ത കൊറോണ വൈറസ് എന്റെ ശരീരത്തെയും കീഴ്‌പ്പെടുത്തിയിരിക്കുന്നു..
ചെറിയ ക്ഷീണവും പനിയും കാരണം കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റ് റിസള്‍ട്ട് വന്നപ്പോള്‍ പോസിറ്റീവ്.. മുഴുവന്‍ പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിയുകയായിരുന്നു... ഒരുനേരം ഭേദമായി എന്ന് കരുതി ആശ്വസിച്ചിരിക്കെ അടുത്ത നേരം കടുത്ത ക്ഷീണത്തിന് കീഴ്‌പ്പെടേണ്ടിവരുന്ന തരത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത രോഗാവസ്ഥ...
എന്നിരുന്നാലും ഈ പുണ്യമാസത്തില്‍ സര്‍വശക്തനെ ഭാരമേല്‍പിച്ചും വൈദ്യശാസ്ത്രത്തില്‍ വിശ്വസിച്ചും കഴിച്ച് കൂട്ടുകയായിരുന്നു... എന്നാല്‍ മിനിയാന്ന് മുതല്‍ ചെറുതായി ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.. അത് കൂടിക്കൂടി വന്നപ്പോള്‍ പിടിച്ചു നില്‍ക്കാനാവാതെ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടി വന്നിരിക്കുകയാണ്... രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞിരിക്കുന്നതിനാല്‍ ഓക്‌സിജന്‍ സ്വീകരിച്ചും, മറ്റു അനുബ്ധമായി വേണ്ടുന്ന ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്...
അല്‍ഹംദുലില്ലാഹ്.. സര്‍വശ്കതന് എല്ലാ സ്തുതിയും..
കഴിഞ്ഞ വര്‍ഷം ദമ്മാമില്‍ നിന്നും പോരുന്നത് വരെ കൊറോണയുമായി ബന്ധപ്പെട്ട കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിക്കൊണ്ടും... കൂടെപ്പിറപ്പുകള്‍ക്ക് താങ്ങായി നില്‍ക്കുന്ന കര്‍മധീരരുടെ മുന്നില്‍ നടക്കാന്‍ കഴിഞ്ഞും...
നാടണയാന്‍ കൊതിച്ച പ്രവാസികളുടെ ആഗ്രഹസാഫല്യത്തിനു ചുക്കാന്‍ പിടിച്ചുകൊണ്ടും... അങ്ങനെയങ്ങനെ ഈ ജന്മത്തില്‍ ചെയ്ത ചെറുതും വലുതുമായ എല്ലാ പുണ്യപ്രവര്‍ത്തികളുടെയും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയുടെയും ഫലമായി ഞാന്‍ പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചു വരും .. ഉറപ്പ്... അതിനുള്ള പരിശ്രമം നടക്കുകയാണ്...
നമ്മുടെയൊക്കെ കയ്യില്‍ എന്തുണ്ടായിട്ടും ശ്വസിക്കാന്‍ 'ജീവവായു' കിട്ടുന്നില്ലെങ്കില്‍ നമ്മളൊക്കെ എത്രയധികം നിസ്സാരന്മാര്‍ ആയിപ്പോകുന്നു എന്ന് കൂടി ഈ കൊറോണ നമ്മെ പഠിപ്പിക്കുന്നു...ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി വരി നില്‍ക്കുന്ന ഇന്ത്യയിലെ സഹോദരങ്ങളോട് ഐക്യപ്പെടാന്‍ നമുക്കോരോരുത്തര്‍ക്കും ഈയവസരത്തില്‍ കഴിയേണ്ടതാണ്...
രണ്ടാം തരംഗം കൂടുതല്‍ ശക്തമാകുമ്പോഴും അലസമായി മാസ്‌ക് ധരിക്കുന്ന, അനാവശ്യമായ
സംഗമങ്ങള്‍ക്കും മെനക്കെടുന്ന, രോഗം ഉണ്ടെന്നറിഞ്ഞിട്ടും അത് സ്ഥിരീകരിക്കാന്‍ മെനക്കെടാതെ നിരപരാധികളെ കൂടി കഷ്ടത്തിലാക്കുന്ന കുറച്ചുപേരെങ്കിലും ഇപ്പോഴും നമുക്കിടയില്‍ ഉണ്ട്...വൈറസിനെപ്പോലെ അക്കൂട്ടരും ഈ അവസ്ഥക്ക് കാരണക്കാരാണ്...
അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്കൊന്നേ പറയാനുള്ളൂ... തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുന്ന..,ഈ ദുരിതകാലം സ്വന്തം മുഖഛായ മിനുക്കാനുള്ള അവസരമായി കാണുന്ന.., ഒരു രാജ്യത്തെ പൗരന്മാരുടെ പൗരാവകാശമായ വാക്സിന് പോലും വിലയീടാക്കുന്ന ഭരണാധികാരികളുടെ നാട്ടില്‍ ജീവിക്കാന്‍ 'വിധിക്കപ്പെട്ട' നമ്മള്‍ ഓരോരുത്തരും മാത്രമാണ് നമുക്കും ഈ സമൂഹത്തിനും രാജ്യത്തിനും കാവലായി നില്‍ക്കേണ്ടത്...
ഈ പുണ്യമാസത്തില്‍ നിങ്ങളോരോരുത്തരുടെയും പ്രാര്‍ത്ഥനകളില്‍ എന്നെയും എന്നെപ്പോലെ ഈ രോഗത്തിനു അടിമപ്പെട്ടവരെയും ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു..

പ്രിയപ്പെട്ടവരേ, എത്രയൊക്കെ ജാഗ്രതയോടുകൂടി നമ്മൾ നടന്നാലും ചില അനിവാര്യമായ കീഴ്പ്പെടലുകൾക്ക് വിധേയരാകേണ്ടിവരും.. 'കൊറോണ...

Posted by PM Najeeb on Tuesday, 27 April 2021


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago