ജീവൻ മരണ പോരാട്ടത്തിനായി അണിനിരന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; പ്ലേയിംഗ് ഇലവനിൽ ആരൊക്കെയെന്നറിയാം
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്ളേ ഓഫ് മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ജീവൻ മരണ പോരാട്ടം. അല്‍പസമയത്തിനകം ആരംഭിക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്‍സിയെ തോൽപ്പിച്ചാൽ സെമിഫൈനലിലേക്ക് കടക്കാം. ഇന്ന് തോറ്റാല്‍ മഞ്ഞപ്പടയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. വൈകിട്ട് ഏഴരയ്ക്ക് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം.
പ്ലേ ഓഫില്‍ ബെംഗളൂരു എഫ്‍സിക്കെതിരായ ബ്ലാസ്റ്റേഴ്സിന്‍റെ സ്റ്റാർട്ടിംഗ് ഇലവന്‍ പ്രഖ്യാപിച്ചു. പ്രഭ്‍സുഖന്‍ ഗില്‍ ഗോൾ വല കാക്കും.നിഷു കുമാർ, വിക്ടർ മോംഗില്‍, മാർക്കോ ലെസ്കോവിച്ച്, ക്യാപ്റ്റന്‍ ജെസ്സല്‍ കെയ്നാറോ, ജീക്സണ്‍ സിംഗ്, ഡാനിഷ് ഫറൂഖ്, വിബിന്‍ മോഹനന്‍, രാഹുല്‍ കെ പി, അഡ്രിയാന്‍ ലൂണ, ഡിമിത്രിയോസ് ഡയമന്‍റക്കോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്‍റെ പ്ലേയിംഗ് ഇലവനിലുള്ളത്.
സഹല്‍ അബ്ദുള്‍ സമദ്, അപ്പസ്തോലി ജിയാന്നു, ഹോർമിപാം, കരണ്‍ജിത് സിംഗ്, ആയുഷ് അധികാരി, ബ്രൈസ് മിറാണ്ട, ഹർമന്‍ജ്യോത് സിംഗ് ഖബ്ര, സൗരവ് മണ്ടല്‍, ബിദ്യസാഗർ സിംഗ് എന്നിവരാണ് പകരക്കാരുടെ നിരയില്‍ സ്ഥാനം പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."