HOME
DETAILS

ക്രാന്തദർശിയായ ഇ.പി

  
backup
April 23 2022 | 20:04 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%87-%e0%b4%aa%e0%b4%bf

കലികാലക്കാഴ്ച
വി. അബ്ദുൽ മജീദ്‌
9846159481

കേരള രാഷ്ട്രീയത്തിൽ പച്ചമനുഷ്യത്വമുള്ള നേതാക്കൾ വളരെ കുറവാണ്.അങ്ങനെയുള്ളവരിൽ ഒരാളാണ് ഇടതുമുന്നണിയുടെ പുതിയ കൺവീനറായ സി.പി.എം നേതാവ് ഇ.പി ജയരാജൻ.ഒരാൾ തന്നെ കാണാൻ വന്നാൽ അദ്ദേഹം ആദ്യം ചോദിക്കുക എന്തെങ്കിലും കഴിച്ചോ എന്നാണ്. ഒന്നും കഴിച്ചില്ലെങ്കിലും മര്യാദയെന്ന നിലയിൽ മിക്കയാളുകളും പറയുക കഴിച്ചെന്നായിരിക്കും. അതു കേട്ടാൽ അദ്ദേഹം സന്തോഷിക്കും. കഴിച്ചില്ലെന്നു പറയുന്നവർക്ക് അദ്ദേഹം ഭക്ഷണം വാങ്ങിക്കൊടുക്കുന്നുണ്ടാവണം.ഇനി ഇല്ലെങ്കിൽ തന്നെയും അങ്ങനെ ചോദിക്കാൻ തോന്നുന്നത് വലിയ മനസ്സിന്റെ ലക്ഷണമാണ്.
മാനുഷിക മൂല്യങ്ങളുള്ള നേതാവ് എന്നതിലുപരി മഹാജ്ഞാനിയുമാണ് ഇ.പി. ബോക്‌സർ മുഹമ്മദലി ഏതു നാട്ടുകാരനാണ് എന്നതുപോലുള്ള നിസ്സാര കാര്യങ്ങളൊഴികെയുള്ള വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന് അപാര ജ്ഞാനമുണ്ട്. വികസനം പോലുള്ള കാര്യങ്ങളിൽ മഹാജ്ഞാനി എന്നു മാത്രമല്ല ക്രാന്തദർശി എന്നുതന്നെ പറയേണ്ടിവരും. കെ റെയിൽ വന്നാൽ കേരളത്തിന്റെ ആകാശം നിറയെ സദാസമയം വിമാനങ്ങളുണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ ആ മേഖലയിലെ അതിവിദഗ്ധനെന്നു പറയപ്പെടുന്ന മെട്രോമാൻ ശ്രീധരനു പോലും സാധിച്ചിട്ടില്ല.


വികസന കാര്യത്തിലെന്നപോലെ തന്നെ രാഷ്ട്രീയത്തിലും അഗാധജ്ഞാനമുള്ളയാളാണ് ഇ.പി. കേരളത്തിലെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാണ് കോൺഗ്രസിനെ തള്ളിപ്പറഞ്ഞാൽ മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വീകരിക്കുമെന്ന് ഇടതുമുന്നണി കൺവീനറായി ചുമതലയേറ്റയുടനെ അദ്ദേഹം പറഞ്ഞത്. ഇടതുമുന്നണിയുടെ രാഷ്ട്രീയചരിത്രം അതിന് അടിവരയിടുന്നുമുണ്ട്.


ലീഗുമായും കേരള കോൺഗ്രസുമായും ഒരിക്കലും സഖ്യമുണ്ടാക്കില്ലെന്നു പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ടാണ് 1987ൽ ഇടതുമുന്നണി അധികാരത്തിൽ വന്നത്. രണ്ടും ലക്ഷണമൊത്ത വർഗീയ കക്ഷികളാണെന്ന സി.പി.എമ്മിന്റെ അന്നത്തെ കാഴ്ചപ്പാടായിരുന്നു ആ നിലപാടിനു പിന്നിൽ. എന്നാൽ ആ ഭരണകാലാവധി അവസാനിക്കുന്നതിനു മുമ്പു തന്നെ ജോസഫ് വിഭാഗം കേരള കോൺഗ്രസ് ഇടതുമുന്നണിക്കൊപ്പമെത്തി. അധികമൊന്നും വൈകാതെ ലീഗ് പിളർന്നുണ്ടായ ഐ.എൻ.എല്ലിനെ മുന്നണിയിൽ ചേർക്കാതെ സഹയാത്രികരാക്കി കൂടെ കൂട്ടി. അതിനും പിറകെ ചില തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ സാക്ഷാൽ ലീഗുമായി തന്നെ കൂടി പ്രാദേശിക അടവുനയമുണ്ടാക്കി. ഏറ്റവുമൊടുവിൽ കേരള കോൺഗ്രസ് മാണി ഗ്രൂപ്പും ഇടതുമുന്നണിയിലെത്തി.


ഒരിക്കൽ രാഷ്ട്രീയ ശത്രുക്കളായിരുന്ന കക്ഷികളെ കൂടെ കൂട്ടിയാണ് ഇടതുമുന്നണി മുന്നോട്ടുപോകുന്നത്. ഓരോ ഘട്ടത്തിലും ആരെയെങ്കിലും കൂടെ കൂട്ടാതെ മുന്നേറാനാവാത്ത അവസ്ഥയിലേക്ക് ഇടതുമുന്നണി ക്ഷീണിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും പുതിയ കൂട്ടുകെട്ടുകളിലൂടെ ആ ശക്തിക്ഷയം പരിഹരിച്ച് കരുത്താർജിച്ചാണ് മുന്നണി നിലനിൽക്കുന്നതെന്നുമുള്ള യാഥാർഥ്യം നമ്മൾക്കൊന്നും മനസ്സിലായില്ലെങ്കിലും ഇ.പിയെപ്പോലുള്ള രാഷ്ട്രീയജ്ഞാനികൾക്ക് മനസ്സിലാകും. പിണറായി സർക്കാരിന് തുടർഭരണം കിട്ടാൻ അതുവരെ മുന്നണിയിലില്ലാതിരുന്ന മാണി കേരള കോൺഗ്രസിനെ കൂടെ കൂട്ടേണ്ടിവന്നു. ഇനിയൊരു തുടർഭരണത്തിന് ഈ മുന്നണി മാത്രം മതിയാവില്ലെന്നും അത്യാവശ്യം ആൾബലമുള്ളൊരു പാർട്ടിയെ കൂടി കൂട്ടിനു വേണ്ടിവരുമെന്നും അടുത്ത തെരഞ്ഞെടുപ്പിനു നാലു വർഷം മുമ്പു തന്നെ ഇ.പി തിരിച്ചറിയുന്നുണ്ടെന്നതാണ് സത്യം. കാലത്തിനപ്പുറം സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ മുൻകൂട്ടി കാണുന്നവരാണല്ലോ ക്രാന്തദർശികൾ.


അതിനും പുറമെ ഇടതു രാഷ്ട്രീയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മികച്ചൊരു താത്ത്വികാചാര്യൻ കൂടിയായ ഇ.പി താത്ത്വികമായി തന്നെ വിലയിരുത്തുന്നുമുണ്ടാവണം. ഇടതും വലതും പക്ഷങ്ങൾക്കിടയിലെ അതിർവരമ്പ് നേർത്തുനേർത്തു വന്ന് ഇടതേതെന്നും വലതേതെന്നും നയം നോക്കി തിരിച്ചറിയാനാവാതെയായ കാലം കൂടിയാണല്ലോ ഇത്. ഇക്കാലത്ത് ഏതു കിടുകിടിലൻ ഇടതുപക്ഷത്തിനും അധികാരരാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ വലത്തോട്ടു ചായാതിരിക്കാൻ വയ്യ. അതിന് ഒരുകാലത്ത് വലതെന്ന് ആക്ഷേപിച്ച് മാറ്റിനിർത്തിയ പാർട്ടികളുടെ കൂട്ട് ഏറെ ഗുണം ചെയ്യും. ഇതൊക്കെ കൃത്യമായി വിശകലനം ചെയ്ത് തിരിച്ചറിയുന്ന ഇ.പിയെ അഭിനന്ദിക്കുക തന്നെ വേണം.
അതെന്തായാലും ഈയൊരവസരത്തിൽ മാർക്‌സിസത്തിലെ ഇ.പി ലൈൻ പരസ്യമായി അവതരിപ്പിച്ചത് സി.പി.എം നേതൃത്വത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. ഏതൊരു ലൈനും തരം നോക്കി പറയുക എന്നതാണ് കമ്യൂണിസ്റ്റ് രീതി. അതുകൊണ്ടാണ് നേതൃത്വം ഇ.പി ലൈൻ തള്ളിയത്. അതെന്തായാലും ഇ.പി പറഞ്ഞത് അധികമൊന്നും വൈകാതെ തന്നെ പാർട്ടി അംഗീകരിക്കാനാണ് സാധ്യത. ഉത്തരാധുനിക അധികാര രാഷ്ട്രീയം അങ്ങനെയൊക്കെയാണ്.


ശശി വന്നു; എല്ലാം ശരിയാകും


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് പി. ശശി നിയമിക്കപ്പെട്ടതിൽ പി. ജയരാജന് എതിർപ്പുണ്ടെങ്കിൽ അത് നമുക്ക് മനസ്സിലാക്കാം. ഒന്നുകിൽ അത് തനിക്ക് അർഹിക്കുന്ന പദവികൾ കിട്ടാതെ പോകുന്നതിനുള്ള വേദനയാവാം. അല്ലെങ്കിൽ ശശിയുടെ ഭൂതകാലമോർത്ത്, ഈ നിയമനം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന് തോന്നിയതുകൊണ്ടാവാം.


കാരണം രണ്ടാമത്തേതായിരിക്കാമെന്നാണ് തോന്നുന്നത്. എന്തെന്നാൽ ഇതെഴുതുന്നയാൾ അറിഞ്ഞിടത്തോളം പി. ജയരാജൻ അധികാരമോഹിയല്ല. എന്നുമാത്രമല്ല തികഞ്ഞ പാർട്ടിക്കൂറുള്ള നേതാവുമാണ്. പാർട്ടിയാണ് അദ്ദേഹത്തിന് ജീവിതം. അങ്ങനെയൊരാൾ പാർട്ടിയുടെ ഭാവിയോർത്ത് വേവലാതിപ്പെടുന്നത് സ്വാഭാവികം.
എന്നാൽ ഈ വേവലാതിയൊന്നും പാർട്ടി നേതൃത്വത്തിനില്ല. അതിനെ കുറ്റം പറയാനാവില്ല. പാർട്ടിക്ക് പാർട്ടിയുടേതായ കാരണങ്ങളുണ്ടാവാം. മറ്റുള്ളവരുടെ വിമർശനം നേരിട്ടതാണെങ്കിലും പണ്ട് ശശി പാർട്ടിക്കു നൽകിയ സേവനങ്ങൾ വിലപ്പെട്ടതാവാം. ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ സെക്രട്ടറി പദവിയിലിരുന്ന് പ്രതിപക്ഷത്തേക്ക് അതിവിദഗ്ധമായി പാലമിടുക എന്ന മഹത്തായ കർമമാണ് ശശി നിർവഹിച്ചതെന്ന് കേട്ടിട്ടുണ്ട്. പിണറായി സർക്കാരിന്റെ കാലത്തും അത്തരം ചില രാഷ്ട്രീയ പ്രയോഗങ്ങൾ വേണ്ടിവരുമെന്ന് പാർട്ടി കരുതുന്നുണ്ടാവാം. ഓരോ പണിക്കും പറ്റിയ ആളെ തന്നെ വേണ്ടിവരുമല്ലോ.


പ്രതിപക്ഷവും സി.പി.എമ്മിന്റെ അതിന് ശത്രുക്കളെന്ന് അവർ ആരോപിക്കുന്ന മറ്റുള്ളവരും ഇത്രയധികം വേവലാതിപ്പെടുന്നത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ശനിയുടെ ഭൂതകാലം ചൂണ്ടിക്കാട്ടി രാഷ്ട്രീയ ധാർമികത എന്നൊന്നും പറഞ്ഞു ബഹളമുണ്ടാക്കുന്നതിൽ അർഥമില്ല. അതിന്റെ കാലമൊക്കെ കഴിഞ്ഞു. അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസമനുഭവിച്ച ആർ. ബാലകൃഷ്ണപ്പിള്ളയ്ക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക വികസന കോർപറേഷൻ അധ്യക്ഷ പദവിയിലിരിക്കാൻ തടസ്സമാവാത്ത രാഷ്ട്രീയ ധാർമികത എന്തിലെങ്കിലും ആരോപണവിധേയൻ മാത്രമായ, ശിക്ഷിക്കപ്പെടാത്ത ശശിക്കു മാത്രം ബാധകമാണെന്ന് പറയുന്നതിൽ ന്യായമില്ല.
അല്ലെങ്കിൽ തന്നെ ശശി ഈ പദവിയിലിരിക്കുന്നതിൽ പ്രതിപക്ഷം സന്തോഷിക്കുകയല്ലേ വേണ്ടത്. 2001ൽ യു.ഡി.എഫിന് 100 സീറ്റുകളോടെ അധികാരത്തിൽ വരാൻ സാധിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തൊട്ടുമുമ്പുള്ള ഇടതു സർക്കാരിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ശശിയുടെ ചെയ്തികളാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അതേ ശശി തന്നെ ഇന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായാൽ ഭാവിയിൽ എല്ലാം ശരിയാകുമെന്നൊർത്ത് പ്രതിപക്ഷം സന്തോഷിക്കുകയല്ലേ വേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  29 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago