HOME
DETAILS

സ്‌നേഹമാണഖിലസാരമൂഴിയിൽ

  
backup
April 23 2022 | 20:04 PM

562345632-3-2022-april


'ഒറ്റനോട്ടത്തിൽ കാർക്കശ്യക്കാരനെന്നേ തോന്നൂ. പക്ഷേ ആ മനസ് തരളവും സ്‌നേഹം തുളുമ്പുന്നതുമാണ് ' - ഇ.പി ജയരാജനെക്കുറിച്ച് ദേശാഭിമാനി പത്രം. ദേശാഭിമാനി ജനറൽ മാനേജറായിരിക്കെ, ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനിൽ നിന്ന് രണ്ടു കോടി സ്വീകരിച്ചതിനും ചാക്ക് രാധാകൃഷ്ണൻ വക, പാർട്ടി പ്ലീനത്തിന് പാർട്ടി പത്രത്തിൽ അഭിവാദ്യപ്പരസ്യം ചെയ്തതിനും... പക്ഷേ പാർട്ടി തന്നെ ഇ.പിക്ക് പണി കൊടുത്തു. ദേ ഇപ്പോൾ ഇടതുമുന്നണി കൺവീനറായപ്പോൾ ആ സ്‌നേഹ ദീപ്തി, മുന്നണിക്ക് പുറത്തുള്ള മുസ്‌ലിം ലീഗിലേക്കും കുഞ്ഞാലിക്കുട്ടിയിലേക്കും നീണ്ടിരിക്കുന്നു! കട്ടൻചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞുവെന്ന് മനസ്സിലാകാത്ത ചിലരെങ്കിലും പാർട്ടിയിൽ അവശേഷിക്കുന്നതിനാൽ വ്യത്യസ്തനാമൊരു ഈ സ്‌നേഹ വിസ്മയത്തെ ഇനിയും തിരുത്തേണ്ടി വന്നേക്കും.


2021ലെ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്ന ഇ.പിയുടെ പ്രസ്താവനയിൽ ഇത്തിരി കാർക്കശ്യമില്ലേയെന്ന് പരിണതപ്രജ്ഞനായ എസ്.ആർ.പിക്ക് പോലും തോന്നി. പക്ഷേ അതിന് പിന്നാലെ വന്ന ഇ.പിയുടെ മൊഴി ചില്ലിട്ടുവയ്ക്കേണ്ടതാണ്. മൂന്നു തവണ മത്സരിച്ചു, പ്രായമായി... തുടങ്ങിയ കാരണങ്ങൾ പറഞ്ഞപ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യം: അതെല്ലാം പിണറായിക്കും ബാധകമല്ലേയെന്ന്. അതാ വന്നു വിനയ വചസ്സ്: 'അദ്ദേഹം പ്രത്യേക കഴിവും ഊർജവും ഉള്ള മഹാമനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താൻ സാധിച്ചാൽ പുണ്യവാനായി. അതിന് കഴിയുന്നില്ലല്ലോ എന്നതാണ് ദുഃഖം. പി.ബിയെന്നതൊക്കെ മഹാ ചുമതലയാണ്. അതിനൊന്നും താൻ ആയിട്ടില്ല. ഏൽപിച്ച ചുമതലകൾ തന്നെ മര്യാദക്ക് ചെയ്യാൻ കഴിയാത്തയാളാണ് ഞാൻ' ഇങ്ങനെയുള്ള ആത്മവിചാരണയുടെ മഹാ സ്ഫുലിംഗങ്ങൾ കേരള രാഷ്ട്രീയത്തിലേക്ക് വിക്ഷേപിച്ച് അധികം കഴിയും മുമ്പാണ് ഇ.പി യുടെ ചുമലിലേക്ക് ഇടതുമുന്നണി കൺവീനർ എന്ന വലിയ ചുമതല വന്നു പതിക്കുന്നത്.


എന്നാലൊ അദ്ദേഹം പേടിച്ചില്ല; കാര്യങ്ങൾ മോശമാക്കിയുമില്ല. കേരളത്തിന്റെ രാഷ്ട്രീയ ആകാശത്തെ വിമാനങ്ങൾകൊണ്ട് നിറക്കുന്ന മഹാഭാവന ചിറകുവിടർത്തി. മുന്നണി വിപുലീകരിക്കും! മുസ്‌ലിം ലീഗ് വരട്ടെ; കുഞ്ഞാലിക്കുട്ടി കിങ് മേക്കറാണ്. ഇടതുമുന്നണിയെ മഹാ പ്രവാഹമാക്കും ഇ.പി മനസ് തുറന്നു. ചില വാചകങ്ങളൊക്കെ ഒന്നു വെട്ടിയൊതുക്കി ശരിയാക്കേണ്ടിവന്നുവെങ്കിലും ഇടതുമുന്നണിയുടെ കൺവീനർ മാറി എന്ന് നാട്ടാരറിഞ്ഞു. നഗരത്തിൽ പുതിയ ട്രാഫിക് കമ്മിഷ്ണർ വന്നതു പോലെ.
സി.പി.എം രാഷ്ട്രീയത്തിന്റെ പൊന്നാപുരം കോട്ടയായ കണ്ണൂരിൽ ദീർഘകാലം പാർട്ടി സെക്രട്ടറിയായ ഇ.പി, തീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് കടന്നുവന്ന കമ്യുണിസ്റ്റുകാരനാണ്.1995 ഏപ്രിൽ 12ന് ചണ്ഡീഗഢിലെ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് നേതാക്കക്കളൊക്കെയും മടങ്ങിയത് രാജധാനി എക്‌സ്പ്രസിന്. ആന്ധ്രയിലെ ചിരാലയിലെത്തിക്കാണും. മുഖം കഴുകാൻ വാഷ് ബേസിനടുത്തേക്ക് നീങ്ങിയ ഇ.പിക്കു നേരെ ഒരാൾ നിറയൊഴിച്ചു. അയാൾക്ക് ഉന്നം പിഴച്ചതുകൊണ്ട് ഇ.പിയുടെ ജീവൻ രക്ഷപ്പെട്ടു. പതിനായിരം രൂപയും റിവോൾവറും നൽകി കൊല്ലാനേൽപിച്ചത് കെ. സുധാകരനും എം.വി രാഘവനുമാണെന്ന പ്രതികളുടെ മൊഴി കേരളത്തിൽ കോളിളക്കമുണ്ടാക്കി.
തറച്ചുകയറിയ വെടിയുണ്ട ചെന്നൈയിലും ലണ്ടനിലും നടത്തിയ സർജറികൾ വഴി പുറത്തെടുത്തെങ്കിലും ചീളു ശകലങ്ങൾ മജ്ജയിൽ കലർന്നു പോയെന്നാണ് റിപ്പോർട്ട്. അതിന്റെ അസ്‌കിതകൾ ഇന്നും ഇ.പിയെ അലോസരപ്പെടുത്തുന്നു. കണ്ണൂരിലെ ആർ.എസ്.എസ് -സി.പി.എം സംഘർഷ കാലത്ത് ജില്ലയിലെ സി.പി.എമ്മിനെ നിയന്ത്രിച്ച ഇ.പിക്കു നേരെ വധശ്രമങ്ങൾ പലതുണ്ടായി. രണ്ടോ മൂന്നോ ആർ.എസ്.എസ് വക തന്നെ. എന്നാൽ തീവണ്ടിയിലെ വധശ്രമം വേറൊരു ദിശയിലായിരുന്നു. ആന്ധ്രയിലെ കേസ് കോൺഗ്രസ് ഗവൺമെന്റുകൾ അട്ടിമറിച്ചുവെന്നാണ് സി.പി.എം പറയുന്നത്. തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്ത കേസിൽ സുധാകരനെ അറസ്റ്റ് ചെയ്‌തെങ്കിലും വൈകാതെ പുറത്തിറങ്ങി. പക്ഷേ സുധാകരൻ സമ്മതിച്ചു തന്നെ അറസ്റ്റ് ചെയ്യാൻ ആന്ധ്ര പൊലിസ് തിരുവനന്തപുരത്തെത്തിയപ്പോൾ മന്ത്രി മന്ദിരത്തിൽ ഒളിപ്പിച്ചത് എം.വി ആറാണ്.


കണ്ണൂർ ഇരിണാവിൽ 1950 മെയ് 28നാണ് ഇ.പിയുടെ ജനനം. പാതാവ് കൃഷ്ണൻ നമ്പ്യാർ. മാതാവ്, പാർവതിയമ്മ. മാതാവിൻ്റെ കുടുംബ വഴിക്കാണ്, വഴിയിലാണ് രാഷ്ട്രീയത്തിൽ സഞ്ചരിച്ചത്. മൂന്ന് തവണയേ മത്സരിച്ചുള്ളൂ. ഒന്നാം പിണറായി മന്ത്രിസഭയിൽ രണ്ടാമനായി. വ്യവസായം, കായികം മന്ത്രി. ലോക ബോക്‌സിങ് ചാംപ്യൻ മുഹമ്മദലി ക്ലെ അന്തരിച്ചപ്പോൾ ചാനലുകാരോട് ഇവടത്തെ ഏതോ മുഹമ്മദലിയെന്ന മട്ടിൽ സംസാരിച്ചത് കല്ലുകടിയായി. അതുകൊണ്ടു കൂടിയാവണം ബന്ധുനിയമന വിവാദം വന്നപ്പോൾ പുറത്തുപോകേണ്ടിവന്നു. ബന്ധുവെന്ന് പറഞ്ഞാൽ മറ്റാരുമല്ല, കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതിയുടെ മകൻ. ശ്രീമതിയുടെ സഹോദരി ഇന്ദിരയാണ് ഇ.പിയുടെ ശ്രീമതി. വൈരുധ്യാധിഷ്ഠിത ഭൗതികവാദിയൊക്കെയെങ്കിലും ഇടക്ക് അമ്പലത്തിൽ പോകും. ഭക്തികൊണ്ട് പിരടി ഒടിഞ്ഞിട്ടല്ല. ചുമ്മാ നാട്ടിലെ ഒരിടപാടല്ലെ എന്ന നിലക്ക്.
കൺവീനറായതിനു ശേഷം ചേർന്ന ആദ്യ യോഗത്തിൽ തന്നെ കൺവീനറെ നിയന്ത്രിക്കേണ്ടതിനെ കുറിച്ചായി ചർച്ച. ഇ.പി, ഇവിടെയുണ്ട്. ഇടതുമുന്നണിയെ ഇടതടവില്ലാതെ ഭരിക്കുന്ന മുന്നണി ആക്കി മാറ്റുന്നതിനുവേണ്ടി. അതിനു മുന്നണി വികസനം എന്ന ലക്ഷ്യ തന്ത്രം ആദ്യം പ്രയോഗിച്ചു നോക്കി. ലീഗിന്റെ മനസറിയാനുള്ള തന്ത്രത്തിന്റെ ഭാഗമായി പാർട്ടി അറിഞ്ഞുകൊണ്ട് തന്നെയുള്ളതായിരുന്നു ഈ ക്ഷണം. പിന്നെന്തിനാണ് പാർട്ടി ശാസിച്ചത്!
അത് ഞങ്ങളുടെ പാർട്ടി അങ്ങനെയാണ്; ചിലപ്പോൾ കണ്ടില്ലേ, ഭരിച്ചുകൊണ്ടു തന്നെ സമരവും നടത്തുന്നത്. അതു പോലെ. കമുകിനും തെങ്ങിനും ഒരേ തള!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago