ബൂട്ടിട്ട് ചവിട്ടിയ പൊലിസുകാരന് സ്ഥലംമാറ്റം
തിരുവനന്തപുരം
കഴക്കൂട്ടത്ത് സിൽവർലൈൻ സമരത്തിൽ പങ്കെടുത്തയാളെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ സിവിൽ പൊലിസ് ഒാഫിസർ എം. ഷബീറിന് സ്ഥലംമാറ്റം. എ.ആർ ക്യാമ്പിലേക്കാണ് സ്ഥലംമാറ്റിയത്. നിലവിൽ മംഗലപുരം സ്റ്റേഷനിലെ സി.പി.ഒയാണ്. റൂറൽ എസ്.പിയുടെ ശുപാർശപ്രകാരമാണ് നടപടി. പൊലിസുകാരനെതിരേ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. അതു കഴിഞ്ഞതിനുശേഷം കൂടുതൽ നടപടികളിൽ തീരുമാനമെടുക്കും.
കഴക്കൂട്ടത്ത് സിൽവർലൈൻ സർവേയുടെ ഭാഗമായി കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടയുന്നതിനിടെയാണ് ഷബീർ സമരക്കാരിൽ ഒരാളെ ചവിട്ടിയത്. പൊലിസുകാരനെതിരേ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരേ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലിസ് അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകൻ ജോയിയുടെ മുഖത്ത് പൊലിസുകാരൻ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബൂട്ടിട്ട് ചവിട്ടിയ ഷബീർ തന്നെയാണ് പ്രതിഷേധക്കാരന്റെ മുഖത്തടിച്ചത്. കഴക്കൂട്ടത്ത് കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് പൊലിസ് അതിക്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."